നാലു കോടിയോളം രൂപയുമായി പൊലീസുകാരൻ മുങ്ങി

ഇടുക്കി: പലരിൽനിന്നായി നാലുകോടിയോളം രൂപ തട്ടിയെടുത്ത്​ പൊലീസുകാരൻ മുങ്ങി. തട്ടിപ്പ്​ നടത്തി ഒളിവിൽ പോയ സിവിൽ പൊലീസ് ഓഫിസർ മുണ്ടക്കയം സ്വദേശി അമീർ ഷാക്കെതിരെ (43) ഇടുക്കി പൊലീസ് കേസെടുത്ത്​ അന്വേഷണമാരംഭിച്ചു.

തട്ടിപ്പിനിരയായ എ.ആർ ക്യാമ്പിലെ കൊല്ലം സ്വദേശിയായ പൊലീസുകാര​െൻറ പരാതിയനുസരിച്ചാണ് 420 വകുപ്പു പ്രകാരം കേസെടുത്തത്​. അഞ്ച്​ ലക്ഷം രൂപ വായ്പയായി വാങ്ങി കബളിപ്പിച്ചു എന്ന പരാതിയിലാണ്​ അന്വേഷണം.

രണ്ടു വർഷം മുമ്പ്​ ഓൺലൈൻ വ്യാപാരത്തി​െൻറ പേരിൽ പലരിൽനിന്നായി പണം വാങ്ങിയ ഇയാൾ കഴിഞ്ഞ വർഷം അവധിയെടുത്തു ഒളിവിൽപോയി.തിരികെ വരാതായതോടെ ആദ്യം സ്​പെഷൽ ബ്രാഞ്ചും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

തട്ടിപ്പിനിരയായവർ കൂടുതലും എ.ആർ ക്യാമ്പിലെ പൊലീസുകാരാണ്. നാണക്കേടു മൂലം ഇവർ വിവരം പുറത്തുപറഞ്ഞില്ല. തുടക്കത്തിൽ എല്ലാവർക്കും മുടങ്ങാതെ പലിശ കൊടുത്തിരുന്നു.

ഉയർന്ന പലിശ കിട്ടുമെന്നായപ്പോൾ പലരും വായ്പ നൽകാൻ മടിച്ചില്ല. ഇത്തരത്തിൽ നാലു കോടിയോളം രൂപ പലർക്കായി കൊടുക്കാനു​െണ്ടന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. രണ്ടു മുതൽ 10 ലക്ഷംവരെ നഷ്​ടമായ പൊലീസുകാരുണ്ട്. പൊലീസുകാർ പണമിടപാട്​ നടത്തുന്നതിന്​ വിലക്കുള്ളതിനാൽ രേഖാമൂലം പരാതി നൽകാൻ ഇവരിൽ പലരും തയാറായില്ല. വിശ്വാസ വഞ്ചനക്കേസിൽ അന്വേഷണം ആരംഭിച്ചതോടെ ഇയാളെ സർവിസിൽനിന്ന്​ പിരിച്ചുവിട്ടു.

Tags:    
News Summary - the policeman hiding with rs 4 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.