കോവിഡാനന്തര സൗ​ജ​ന്യ​ചി​കി​ത്സ ഒഴിവാക്കിയതിന്​ പിന്നിൽ ധനവകുപ്പിന്‍റെ നിലപാട്​

തി​രു​വ​ന​ന്ത​പു​രം: എ.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ന് കോ​വി​ഡാ​ന​ന്ത​ര സൗ​ജ​ന്യ​ചി​കി​ത്സ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി ധ​ന​വ​കു​പ്പി​െൻറ നി​ല​പാ​ടി​നെ തു​ട​ർ​ന്ന്. ആ​രോ​ഗ്യ​വ​കു​പ്പ്​ തു​ട​ക്ക​ത്തി​ൽ ഉ​ന്ന​യി​ച്ച എ​തി​ർ​പ്പ്​ മ​റി​ക​ട​ന്നാ​ണ്​ ഉ​ത്ത​ര​വ്​ വ​ന്ന​ത്.

സൗ​ജ​ന്യ​ചി​കി​ത്സ തു​ട​രാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ട്​ ധ​ന​വ​കു​പ്പ്​ ഉ​ന്ന​ത​ർ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു.

എ.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ന് ദി​വ​സം 750 രൂ​പ മു​ത​ൽ 2000 രൂ​പ വ​രെ കി​ട​ക്ക​ക്ക്​ ഈ​ടാ​ക്കാ​നാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ങ്ങി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ 2645 രൂ​പ മു​ത​ൽ 15,180 വ​രെ ഈ​ടാ​ക്കാ​നും അ​നു​മ​തി ന​ൽ​കി. അ​തേ​സ​മ​യം ചി​കി​ത്സ​ക്ക്​ പ​ണം ഇൗ​ടാ​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷം രം​ഗ​ത്തുവന്നിട്ടുണ്ട്​. 

ഇനി മുതൽ കാസ്പ് ചികിത്സ കാർഡ് ഉള്ളവർക്കും, ബി.പി.എൽ കാർഡുകാർക്കും മാത്രമായിരിക്കും സൗജന്യ ചികിത്സ ലഭിക്കുക. കോവിഡാനന്തര ചികിത്സക്ക്​ സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സക്കുന്നവർ ജനറൽ വാർഡിൽ ദിനംപ്രതി 750 രൂപയും, എച്ച്.ഡി.യുവിൽ 1250 രൂപയും, ഐ.സി.സി.യുവിൽ 1500 രൂപയും, വെൻറിലേറ്റർ ഐ.സി.യുവിൽ 2000 രൂപയും വീതം അടക്കണം.

കോവിഡിനെ തുടർന്ന്​ ചിലരിൽ കാണുന്ന ബ്ലാക്ക്​ ഫംഗസ്​ എന്ന മ്യൂക്കോർമൈക്കോസിസ്​ അടക്കമുള്ള രോഗങ്ങളുടെ ചികിത്സക്കും ഇനി പണം അടക്കണം. ശസ്ത്രക്രിയയ്ക്ക് 4800 രൂപ മുതൽ 27500 രൂപവരെ വിവിധ വിഭാഗങ്ങളിൽ ഈടാക്കും.

സ്വകാര്യ ആശുപത്രികളിലെ കോവിഡാനന്തര ചികിത്സ നിരക്കും ഏകീകരിച്ചിട്ടുണ്ട്​. 2645 രൂപ മുതൽ 2910 രൂപ വരെ വാർഡിൽ ഈടാക്കാം. ഐ.സി.യുവിൽ ഇത് 7800 മുതൽ 8580 രൂപ വരെയാണ്​. വെന്‍റിലേറ്ററിന് 13800 രൂപ മുതൽ 15180 രൂപവരെയും ഈടാക്കാം. 


Tags:    
News Summary - The position of the Finance Department behind the exclusion of post-covid free treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.