ന്യൂഡൽഹി: പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സാധാരണക്കാരന് ഇരുട്ടടി നൽകി പാചക വാതക വിലയിൽ വീണ്ടും വർധന. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന് 26 രൂപയുടെ വർധനവാണ് വരുത്തിയത്. ഇതോടെ ഒരു സിലിണ്ടർ പാചക വാതകത്തിന്റെ വില 726 രൂപയായി.
വിലവർധന ഇന്ന് മുതൽ നിലവിൽ വരും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 126 രൂപയുടെ വർധനയാണ് പാചക വാതകത്തിനുണ്ടായത്. 2020 ഡിസംബർ 2ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബർ 15ന് വീണ്ടും അൻപത് രൂപയും വർധിപ്പിച്ചിരുന്നു.
കാസർകോട്ടും കണ്ണൂരും 739 രൂപയാണ് സിലിണ്ടറിന്റെ വില. തിരുവനന്തപുരത്ത് 729ആണ് വില. കേന്ദ്രബജറ്റിന് ശേഷമുള്ള ആദ്യ വിലവർധന കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.