തിരുവനന്തപുരം : സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവിൽ വന്നു. ലിറ്ററിന് ഒരു പൈസ കൂടി. ഉത്തരവ് ഇറങ്ങിയത് വെള്ളിയാഴ്ചയാണ്. ശനിയാഴ്ചമുതല്‍ വര്‍ധന പ്രാബല്യത്തില്‍വരുത്തിയാണ് വിജ്ഞാപനമിറക്കിയത്. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. ജല അതോറിറ്റിയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനാണ് കൂട്ടുന്നത്.
വിവിധ വിഭാഗങ്ങളില്‍ ഒരു കിലോ ലിറ്ററിന് (1000 ലിറ്റര്‍) 4.40 രൂപമുതല്‍ 12 രൂപവരെയായിരുന്നു നിലവിലെ നിരക്ക്. ലിറ്ററിന് ഒരു പൈസ വീതമാണ് കൂട്ടിയത്. അതോടെ കിലോ ലിറ്ററിന് 14.4 രൂപമുതല്‍ 22 രൂപവരെയാവും. ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്നവരെ വര്‍ധനയില്‍നിന്ന് ഒഴിവാക്കി. അടുത്ത ബില്ലുമുതല്‍ പുതിയനിരക്കില്‍ നല്‍കണം. കുടിവെള്ളക്കരം കൂട്ടാന്‍ ജനുവരിയില്‍ എല്‍.ഡി.എഫ്. അനുമതി നല്‍കിയിരുന്നു. രണ്ടുവര്‍ഷംമുമ്പ് വര്‍ഷംതോറും അഞ്ചുശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതിനുമുമ്പ് 2016-ലാണ് നിരക്ക് വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.