മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല, എൻ.സി.പിയിൽ ചേരുന്നുവെന്ന പ്രചരണം വ്യാജമെന്ന് പി.സി ചാക്കോ

ന്യൂഡൽഹി: എൻ.സി.പിയിൽ ചേരുന്നുവെന്ന പ്രചാരണങ്ങൾ വ്യാജമന്ന് കോൺഗ്രസ് നേതാവ് പി.സി ചാക്കോ. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് താൻ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും പി.സി ചാക്കോ പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ കൊണ്ടുവരണം. ഉമ്മൻ ചാണ്ടിയുടെ വരവ് കോൺഗ്രസിന് മുതൽക്കൂട്ടാകും. മറിച്ചുളള വാർത്തകൾ അതിശയോക്തി നിറഞ്ഞതാണെന്നും പി.സി ചാക്കോ പറഞ്ഞു.

കെ.വി തോമസ് പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തോമസിനെ കെ.പി.സി.സി ഗൗരവമായി പരിഗണിച്ചില്ല. കുറച്ചുകൂടി സൗഹാർദപരമായി കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് അദ്ദേഹത്തോട് പെരുമാറാമായിരുന്നുവെന്നും പി.സി ചാക്കോ പറഞ്ഞു.

പാർട്ടി വേദികളിൽ അടുത്ത കാലത്ത് അത്ര സജീവമല്ലാതിരുന്ന മുതിർന്ന നേതാവായ പി.സി ചാക്കോ ശരദ് പവാറിന്‍റെ അനുവാദത്തോടെ എൻ.സി.പിയിൽ ചേരുന്നുവെന്നായിരുന്നു പ്രചാരണം. ഇതിനെതിരെ ആദ്യമായാണ് പി.സി ചാക്കോ പ്രതികരിച്ചിരിക്കുന്നത്.    

Tags:    
News Summary - The propaganda that he is joining the NCP is false PC Chacko

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.