തിരുവനന്തപുരം: ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ പെട്രോൾ-ഡീസൽ വില കുറയുമെന്ന പ്രചാരണ തെറ്റിദ്ധാരണജനകമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ജി.എസ്.ടിയിൽ ഉൾപ്പെടുത്തുകയല്ല അധിക തീരുവ കുറക്കുകയാണ് പെട്രോൾ, ഡീസൽ വില കുറക്കാനുള്ള പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ 30 രൂപയിലധികം പെട്രോളിനും ഡീസലിനും തീരുവയായി കേന്ദ്രസർക്കാർ ചുമത്തുന്നുണ്ട്. ഇത് കുറക്കാൻ തയാറായാൽ പെട്രോൾ, ഡീസൽ വില കുറയുമെന്ന് അദ്ദേഹം പറഞ്ഞു.
ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ നിലവിൽ ഇന്ധനികുതിയിലൂടെ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വരുമാനം പകുതിയായി കുറയും. വരുമാനത്തിന്‍റെ പകുതി കേന്ദ്രസർക്കാറിനാകും ലഭിക്കുക. മദ്യവും പെട്രോളും ഡീസലിേന്റയും നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാന സർക്കാറിന് തന്നെ നൽകുന്നതാണ് നല്ലതെന്ന് ജി.എസ്.ടി കൗൺസിലിൽ കേരളം വാദിച്ചു.
ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ പെട്രോൾ-ഡീസൽ വില കുറയുമെന്ന പ്രചാരണം ബി.ജെ.പിയെ പോലുള്ള രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിച്ചെണ്ണയുടെ നികുതി സംബന്ധിച്ച ആശങ്കക്കും കഴിഞ്ഞ ദിവസത്തെ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ പരിഹാരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.