തിരുവനന്തപുരം: കഴിഞ്ഞ രണ്ടുവർഷമായി സംസ്ഥാന സർക്കാറിെൻറ അറിവിൽ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് നയതന്ത്രബാഗേജുകൾ വന്നിട്ടില്ലെന്ന് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസര്‍ റിപ്പോര്‍ട്ട് നല്കി. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയത്. 2018 മുതല്‍ നയതന്ത്ര ചാനലിലൂടെ ബാഗേജുകള്‍ വന്നതായി സർക്കാറിന് അറിയില്ലെന്നാണ് റിപ്പോര്‍ട്ട്. നയതന്ത്രബാഗേജുകളിലൂടെ മതഗ്രന്ഥങ്ങള്‍ക്ക് ടാക്സ് ഇളവ് നല്‍കാനോ അവ വിതരണം ചെയ്യാനോ പാടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
യു.എ.ഇ കോണ്‍സുലേറ്റ് വഴി നടന്നിട്ടുള്ള മുഴുവന്‍ ഇടപാടുകളുെടയും വിവരങ്ങളാണ് പൊതുഭരണവകുപ്പിനോടും പ്രോേട്ടാകോൾ ഒാഫിസറോടും ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. 2016 ലാണ് യു.എ.ഇ കോണ്‍സുലേറ്റ് സ്ഥാപിതമായത്. അന്നുമുതല്‍ 2018 വരെ 11 തവണ നയതന്ത്ര ബാഗേജുകളുടെ നികുതി ഇളവിനുള്ള സര്‍ട്ടിഫിക്കറ്റ് യു.എ.ഇ കോണ്‍സുലേറ്റിന് നല്‍കിയിരുന്നു. ഇതിനായി യു.എ.ഇ കോൺസൽ ജനറല്‍ സമര്‍പ്പിച്ച ഫോമുകളും ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്.
മാത്രമല്ല, ഇതിനായി ബാഗേജിലുള്ള സാധനങ്ങള്‍ എന്തെല്ലാമാണെന്ന് പ്രോട്ടോകോള്‍ ഓഫിസര്‍ക്ക് യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ മൊഴിനല്‍കണം. ഇതിെൻറ പകര്‍പ്പും കൈമാറിയിട്ടുണ്ട്. എന്നാല്‍, 2018ന് ശേഷം ബാഗേജുകള്‍ വന്നതിനും നികുതിയിളവ് നല്‍കിയതിനും സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസില്‍ രേഖകളില്ലെന്നാണ് റിപ്പോട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യം തന്നെയാണ് നേരത്തേ എൻ.െഎ.എക്കും കസ്റ്റംസിനും നൽകിയ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.