എ.​എം. ആ​രി​ഫി​ന്​ പാ​തി​ര​പ്പ​ള്ളി ക​രി​ങ്ങാ​ട്ട​ക്കു​ഴി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

പിന്നാക്ക വോട്ട് നഷ്ടപ്പെട്ടതാണ് കനത്ത പരാജയത്തിന് കാരണമെന്ന് എ.എം. ആരിഫ്

ആലപ്പുഴ: തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ആലപ്പുഴയിലെ സി.പി.എമ്മിൽ പരസ്യ ചർച്ചകൾ തകൃതി. പിന്നാക്ക സമുദായങ്ങളുടെ വോട്ട് നഷ്ടപ്പെട്ടതാണ് കനത്ത പരാജയത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് കെ.സി. വേണുഗോപാലിനോട് തോറ്റ എ.എം. ആരിഫ് പറഞ്ഞു.

മറ്റ് സമുദായങ്ങളുടേതും കിട്ടിയിട്ടില്ല. മുസ്ലിംകളുടെ വോട്ടുപോലും പ്രതീക്ഷിച്ച നിലയിൽ കിട്ടിയില്ല. മോദി മാറണമെന്ന നിലയിലാണ് അവർ വോട്ട് ചെയ്തത്. വിവിധ സമുദായങ്ങളെക്കുറിച്ച് പുലർത്തിയ പ്രതീക്ഷകളെല്ലാം അസ്തമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിക്ക് സംഭവിച്ച പോരായ്മകളെക്കുറിച്ച് ജി. സുധാകരൻ ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ തിരുത്തൽ നടപടികൾ വേണം. പാർട്ടി തിരുത്താൻ വേണ്ടി പറഞ്ഞതാണ് അദ്ദേഹം. അദ്ദേഹം ഉന്നയിച്ച മറ്റ് കാര്യങ്ങളോട് യോജിപ്പില്ല. മോദി മികച്ച നേതാവാണ് തുടങ്ങിയ അഭിപ്രായങ്ങളെക്കുറിച്ച് പാർട്ടിയാണ് പ്രതികരിക്കേണ്ടതെന്നും ആരിഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.

പൊളിറ്റിക്കൽ ക്രിമിനലിസമെന്ന പ്രയോഗവുമായി എച്ച്. സലാം രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - The reason for the heavy defeat was the loss of backward votes -AM Arif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.