നവകേരള സദസിനിടെ ഡി.വൈ.എഫ്.ഐക്കാർ നടത്തിയത് രക്ഷാപ്രവർത്തനം തന്നെ; നിലപാട് മാറ്റില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്.എഫ്.ഐക്ക് വേണ്ടി പ്രവർത്തിച്ചതിനാൽ സംസ്ഥാനത്ത് 35 വിദ്യാർഥികൾ കൊല്ലപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.യുവിന് അത്തരമൊരു ചരിത്രം പറയാനുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കേരള യൂനിവേഴ്സിറ്റി കാമ്പസിലെ ആക്രമത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിപക്ഷത്തിന് വേണ്ടി മാധ്യമങ്ങൾ ബഹളം വെച്ചത് കൊണ്ട് വസ്തുത വസ്തുതയല്ലാതാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ.കെ.ജി സെൻറർ ആക്രമണമുണ്ടായപ്പോൾ എന്തൊക്കെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം. ഒടുവിൽ കോൺഗ്രസിന് വേണ്ടപ്പെട്ടവരല്ലേ പിടിയിലായത്. ധീരജിന്റെ കൊലപാതകത്തിൽ പ്രതികൾക്ക് പിന്തുണ നൽകുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ഗാന്ധി ചിത്രം തകർത്തതാരാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇടിമുറികളിലൂടെ വളർന്നു വന്ന പ്രസ്ഥാനമല്ല എസ്.എഫ്.ഐയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്...

‘ഞ​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്​ മു​ന്നി​ലേ​ക്ക്​ ഈ ​ആ​ളു​ക​ൾ ചാ​ടി വീ​ണു. ചാ​ടി വീ​ഴു​ന്ന​വ​രെ പി​ടി​ച്ചു​മാ​റ്റു​ന്നു. പി​ടി​ച്ചു​മാ​റ്റു​ന്ന​ത്​ യ​ഥാ​ർ​ഥ​ത്തി​ൽ അ​വ​രു​​ടെ ദേ​ഹ​ത്ത്​ വാ​ഹ​നം ത​ട്ടാ​തി​രി​ക്കു​ന്ന​തി​നു​ വേ​ണ്ടി​​യ​ല്ലേ. അ​തെ​ങ്ങ​നെ കു​റ്റ​ക​ര​മാ​കും? ക​ണ്ട വ​സ്തു​ത പ​റ​യാ​ൻ ഞാ​ൻ ബാ​ധ്യ​സ്ഥ​ന​ല്ലേ. ഞാ​ൻ കാ​ണാ​ത്ത വ​സ്തു​ത​​യെ​ക്കു​റി​ച്ച്​ എ​ങ്ങ​നെ പ​റ​യും. അ​തി​നു​ശേ​ഷം അ​വി​ടെ എ​ന്തു​സം​ഭ​വി​ച്ചെ​ന്ന്​ ഞാ​ൻ കാ​ണു​ന്നി​ല്ല​ല്ലോ. ക​ണ്ട കാ​ര്യം ഞാ​ൻ പ​റ​ഞ്ഞു. അ​ത്​ അ​ന്നും പ​റ​ഞ്ഞു, പി​ന്നെ​യും പ​റ​ഞ്ഞു, ഇ​ന്നും പ​റ​യു​ന്നു, നാ​ളെ​യും പ​റ​യും. ആ ​കാ​ര്യ​ത്തി​ൽ സം​ശ​യം വേ​ണ്ട. ഇ​തു​ കേ​ൾ​ക്കു​മ്പോ​ൾ നി​ങ്ങ​ൾ​ക്ക്​ എ​ന്താ​ണി​ത്ര വി​റ​ളി? നി​ങ്ങ​ൾ​ക്ക്​ സ​ന്തോ​ഷ​മ​ല്ലേ വേ​ണ്ട​ത്​? അ​തി​ന്‍റെ കാ​ര​ണ​മാ​യി ഞ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ൽ അ​തു​ വീ​ണ്ടും പ​റ​യു​മ്പോ​ൾ ഇ​വ​ർ​ക്ക്​ സ​ന്തോ​ഷ​​മ​ല്ലേ ​വേ​ണ്ട​ത്. എ​ന്തി​നാ​ണ്​ വെ​പ്രാ​ള​പ്പെ​ടു​ന്ന​ത്​?.

Tags:    
News Summary - The rescue operation was carried out by the DYFIs during the Navakerala meeting; Chief Minister will not change his position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.