മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ വീടിരിക്കുന്ന ഭൂമി റവന്യൂ വകുപ്പ് നാളെ അളക്കും

എറണാകുളം: വിജിലന്‍സ് നിര്‍ദേശപ്രകാരം മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ മൂവാറ്റുപുഴ കടവൂരിലെ വീടിരിക്കുന്ന ഭൂമി റവന്യൂ വകുപ്പ് വെള്ളിയാഴ്ച അളക്കും. ഇതി​െൻറ ഭാഗമായി താലൂക്ക് സര്‍വേയര്‍ ഭൂമി അളക്കാനുള്ള നോട്ടീസ് എം.എല്‍.എക്ക് നല്‍കി. കുഴല്‍നാടന്‍ നികുതി വെട്ടിപ്പ് നടത്തിയെന്നും കള്ളപ്പണം വെളിപ്പിച്ചെന്നും സി.പി.എം ആരോപിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് എം.എൽ.എയുടെ ഭൂമി അളക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.

അനധികൃമായി ഭൂമി നികത്തിയാണ് ഇവിടെ കെട്ടിടങ്ങള്‍ നിര്‍മിച്ചതെന്ന് കാണിച്ച് നേരത്ത ഡി.വൈ.എഫ്.ഐ നേതാവ് പരാതി നല്‍കിയിരുന്നു. ഇതിലേ അന്വേഷണത്തിന്റെ ഭാഗമായാണ് ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഭൂമി ഉള്‍പ്പെടെ അളന്ന് വിവരങ്ങള്‍ ശേഖരിച്ചുനല്‍കണമെന്ന് റവന്യൂവകുപ്പിനോട് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതനുസരിച്ച് വെള്ളിയാഴ്ച രാവില 11 മണിയോടെ ഭൂമി അളക്കാന്‍ ഉദ്യോഗസ്ഥരെത്തും.

മാത്യു കുഴല്‍നാടനെതിരേ വിവിധ ആരോപണങ്ങളുമായി സി.പി.എം എറണാകളും ജില്ല സെക്രട്ടറി സി.എൻ. മോഹനന്‍ മാധ്യമങ്ങൾക്ക് മുൻപിലെത്തി. ചിന്നക്കനാലിലെ റിസോട്ടും ഭൂമിയും ഏകദേശം ഏഴ് കോടി രൂപ വിലവരുന്നതാണ്. എന്നാല്‍ മാത്യു തന്റെ 50 ശതമാനം വിഹിതം അനുസരിച്ചുള്ള സ്റ്റാബ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും മാത്രമാണ് അടച്ചിരിക്കുന്നതെന്നും ഇതിലൂടെ സംസ്ഥാനത്തിന് വലിയ നികുതി നഷ്ടം ഉണ്ടായെന്നും സി.എൻ. മോഹനന്‍ ആരോപിച്ചു. വരുമാനത്തിന്റെ 30 ഇരട്ടിയോളം അധിക സ്വത്ത് മാത്യുവിനുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ, സി.പി.എം ഉന്നയിച്ച ആരോപണങ്ങളെല്ലാം മാത്യു കുഴൽനാടൻ തള്ളിയിരിക്കുകയാണ്. തെളിയിക്കാൻ സി.പി.എമ്മിനെ വെല്ലുവിളിക്കുന്ന സമീപനമാണ് എം.എൽ.എയുടെ ഭാഗത്തുനിന്നുണ്ടായത്. 

Tags:    
News Summary - The revenue department will measure the land where Mathew Kuzhalnadan MLA's house is located tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.