ചെങ്ങന്നൂർ: ഹണി ട്രാപ്പിൽപെടുത്തി കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ ദമ്പതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് തമിഴ്നാട്ടിൽ കൊണ്ടുപോകും. ചെങ്ങന്നൂർ മുളക്കുഴ സ്വദേശി രാഖി (31), ഭർത്താവ് പന്തളം കുരമ്പാല സ്വദേശി രതീഷ് എസ്. നായർ (36) എന്നിവരാണ് അറസ്റ്റിലായത്.
18നാണ് കേസിനാസ്പദമായ സംഭവം. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് ചേർത്തല തുറവൂർ സ്വദേശിയായ യുവാവിെൻറ അഞ്ചര പവൻ മാലയും മൊബൈൽ ഫോണുമാണ് ചെങ്ങന്നൂരിലെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി അപഹരിച്ചത്. അന്നുതന്നെ രാത്രി ദമ്പതികൾ കാറിൽ കന്യാകുമാരിയിൽ എത്തി. പിറ്റേന്ന് സ്വർണം വിറ്റതായാണ് വിവരം ലഭിച്ചത്. പൊലീസ് പിന്തുടരുന്ന വിവരമറിഞ്ഞയുടൻ ഇരുവരും പഴനിയിലേക്ക് മുങ്ങി.
ഫേസ്ബുക്കിലൂടെ ഒരു മാസത്തെ സൗഹൃദം സ്ഥാപിച്ചാണ് തുറവൂർ സ്വദേശിയെ രാഖി ചെങ്ങന്നൂരിലെത്തിച്ചത്. ഇയാളുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നര മാസമേ ആയുള്ളൂ.
ജൂനിയറായി സ്കൂളിൽ പഠിച്ചതാണെന്നും കാണാൻ താൽപര്യമുണ്ടെന്നും പറഞ്ഞാണ് ഇയാളുമായി രാഖി ഫേസ് ബുക്കിലൂടെ ചാറ്റിങ് നടത്തിയത്. ചെങ്ങന്നൂരിൽ ബന്ധുവിെൻറ വിവാഹപ്പാർട്ടിയുണ്ടെന്നും അവിടെ വന്ന് കാണണമെന്നും യുവതി ആവശ്യപ്പെട്ടു. 18ന് ഉച്ചയോടെ യുവാവ് ചെങ്ങന്നൂരിൽ എത്തി. അതിനുമുമ്പ് ചെങ്ങന്നൂർ ഗവ.ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ ദമ്പതികൾ മുറിയെടുത്തിരുന്നു. വിവിധ പേരുകളിൽ ഫേസ് ബുക്ക് ഐ.ഡി ഉണ്ടാക്കിയാണ് രാഖി ഇരകളെ വലയിലാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.