സ്‌കൂൾ ബസ് വാടകക്ക് എടുത്തതാണ്, അതിൽ തെറ്റില്ല, നിയമപ്രശ്നമുണ്ടെങ്കിൽ പരിശോധിക്കും -എം.വി. ഗോവിന്ദൻ

കോഴിക്കോട്: പേരാമ്പ്രയിൽ സി.പി.എം ജാഥക്ക് സ്‌കൂൾ ബസ് ഉപയോഗിച്ചതിൽ വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ബസ് വാടകക്ക് എടുത്തതാണ്. അതിൽ തെറ്റില്ല, നിയമപ്രശ്നമുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എം.വി. ഗോവിന്ദൻ നയിക്കുന്ന സി.പി.എം ജനകീയ പ്രതിരോധ യാത്രക്ക് സ്‌കൂൾ ബസ്സിൽ ആളുകളെ എത്തിച്ചത്. പേരാമ്പ്ര മുതുകാട് പ്ലാന്റേഷൻ ഹൈസ്‌കൂളിലെ ബസ്സാണ് ഇതിനായി ഉപയോഗിച്ചത്. ഇത് ഏറെ വിവാദമായിരുന്നു.

സ്വകാര്യ വ്യക്തി സ്കൂൾ മാനേജ്മെന്റിന് വാടകക്ക് കൊടുത്ത ബസാണ് ഉപയോഗിച്ചതെന്നും ബസ് ഉപയോഗിച്ചതിന് വാടക നൽകിയെന്നും ഗോവിന്ദൻ പറഞ്ഞു. ബസിന്റെ പെര്‍മിറ്റുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചട്ടവിരുദ്ധമായി ബസ് ഉപയോഗിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡി.ഡി.ഇക്ക് പരാതി നല്‍കിയിരുന്നു. 

Tags:    
News Summary - The school bus is on hire, nothing wrong with it -M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.