കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. അഞ്ചാം ബ്ലോക്കിലെ ന്യൂ ബ്ലോക്ക് ബിൽഡിങ്ങിന് എതിർ വശത്തുള്ള കൂറ്റൻ മതിലാണ് 30 മീറ്ററോളം നിലംപൊത്തിയത്.
പുലർച്ചെ ഏഴര മണിയോടെ ജയിൽ വളപ്പിനുള്ളിലെ തൊഴുത്തിന് സമീപത്താണ് സംഭവം. ഈ മതിലിന് സമീപത്താണ് തടവുകാരെ പാർപ്പിച്ചിട്ടുള്ളത്. അതിനാൽ സുരക്ഷ ഉറപ്പാക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
ജയിൽ അധികൃതരും കണ്ണൂർ ടൗൺ സി.ഐയും സ്ഥലത്തെത്തി പരിശോധന നടത്തി. ജയിൽ ഐ.ജി ഇന്ന് സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.