തൃശൂർ: മാനസികമായും ശാരീരികമായും മകൻ പീഡിപ്പിക്കുന്നതായുള്ള മാതാപിതാക്കളുടെ പരാതിയെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്ത് വിചാരണക്കെത്തിച്ചു. തൃശൂർ താലൂക്ക് അരണാട്ടുകര വില്ലേജിൽ താമസിക്കുന്ന പുല്ലഴി കുന്നത്ത് വീട്ടിൽ ഗോപിയും ഭാര്യ ജാനുവും മെയിൻ്റനൻസ് ട്രിബൂണലിൽ മകൻ അനൂപിനെതിരെ പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് ജൂലായ് 8 ന് വിചാരണ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ മകനോട് വിചാരണക്ക് ഹാജരാകാൻ ടെക്നിക്കൽ അസ്സിസ്റ്റന്റ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ, നിഷേധ രൂപത്തിലായിരുന്നു അനൂപിന്‍റെ മറുപടി. സാധിക്കില്ല എന്നും ട്രിബൂണലിന്‍റെ അധികാരം ഉപയോഗിച്ച് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ അനൂപ് വെല്ലുവിളി നടത്തുകയും ട്രിബൂണലിനെ അധിക്ഷേപിക്കുകയും ചെയ്തു.
തുടർന്ന്, ട്രിബൂണലിൽ പരാതി നൽകിയതിനെ ചൊല്ലി മാതാപിതാക്കളെ മകൻ ഉപദ്രവിക്കുകയും വീട്ടിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു എന്നറിഞ്ഞ മെയിന്‍റനന്‍സ് ട്രിബൂണൽ പ്രിസൈഡിംഗ് ഓഫീസർ കൂടിയായ തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ എൻ. കെ കൃപ അനൂപിന് എതിരെ വാറന്‍റ് പുറപ്പെടുവിക്കുകയായിരുന്നു. തുടർന്ന്, തൃശൂർ വെസ്റ്റ് പൊലീസ് മെക്കാനിക്കൽ എഞ്ചിനിയറായ അനൂപ് (38) നെ അറസ്റ്റ് ചെയുകയും ട്രിബൂണലിന്‍റെ മുമ്പിൽ ഹാജരാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.