കേരളത്തിലെ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രി -ചെന്നിത്തല

തിരുവനന്തപുരം: സംസഥാനത്തെ അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഇങ്ങനെ കള്ളം പറയുന്ന, സത്യപ്രതിജ്ഞാ ലംഘനം നടത്തുന്ന ഒരു മുഖ്യമന്ത്രി സംസ്ഥാനത്തിൻറ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ചാണ് ഈ സർക്കാരി​െൻറ എല്ലാ അഴിമതികളും നടക്കുന്നത്. അതുകൊണ്ടാണ് ക്ലിഫ് ഹൗസിലെ ക്യാമറകൾ ഇടിമിന്നലിൽ നശിച്ചു പോയെന്ന് പത്രക്കാർ ചോദിക്കാതെതന്നെ മുൻ‌കൂർ ജാമ്യമായി മുഖ്യമന്ത്രി പറഞ്ഞത്. എല്ലാ അഴിമതികൾക്കും നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്ക്​ ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും രമേശ്​ ചെന്നിത്തല ഫേസ്​ബുക്കിൽകുറിച്ചു.

രമേശ്​ ചെന്നിത്തലയു​​ടെ ഫോസ്​ബുക്ക്​ പോസ്​റ്റ്​:

കേരളത്തിലെ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണ്. കേരളത്തി​െൻറ ചരിത്രത്തിൽ ഒരു കാലഘട്ടത്തിലും ഇങ്ങനെ കള്ളം പറയുന്ന, സത്യപ്രതിജ്ഞാ ലംഘനം നടത്തുന്ന ഒരു മുഖ്യമന്ത്രിയുണ്ടായിട്ടില്ല. പുറത്തുവരുന്ന വാർത്തകൾക്കനുസരിച്ച് ലൈഫ് മിഷനിൽ മാത്രമല്ല പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കുന്നതിനായി UAE കോണ്സുലേറ്റ് അനുവദിച്ച 5 കോടി രൂപയിൽ നിന്നുപോലും സ്വപ്ന സുരേഷ് കമ്മീഷൻ പറ്റിയിട്ടുണ്ട്. ഈന്തപ്പഴത്തിന്റെ പേരിൽ സ്വർണമാണോ കൊണ്ടുവന്നത് എന്നിനിയും വ്യക്തമല്ല.

സ്വപ്‌ന സുരേഷിനെ അറിയില്ല എന്നാണു മുഖ്യമന്ത്രി പറയുന്നത്. പക്ഷേ ക്ലിഫ് ഹൗസിൽ വെച്ച് ശിവശങ്കരനെ പരിചയപ്പെടുത്തിയതും, ഇനി മുതൽ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിന്റെ പ്രതിനിധിയായിരിക്കും എന്നുപറഞ്ഞ് സ്വപ്നക്കു ശിവശങ്കരനെ പരിചയപ്പെടുത്തി കൊടുത്തതും മുഖ്യമന്ത്രിയാണ് എന്നാണു സ്വപ്ന സുരേഷിന്റെ മൊഴി. മാത്രമല്ല ശിവശങ്കരന്റെ സാനിധ്യത്തിൽ മുഖ്യമന്ത്രിയെ ആറു തവണ കണ്ടിട്ടുണ്ട് എന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.

ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ചാണ് ഈ സർക്കാരി​െൻറ എല്ലാ അഴിമതികളും നടക്കുന്നത്. അതുകൊണ്ടാണ് ക്ലിഫ് ഹൗസിലെ ക്യാമറകൾ ഇടിമിന്നലിൽ നശിച്ചു പോയി എന്ന് പത്രക്കാർ ചോദിക്കാതെതന്നെ മുഖ്യമന്ത്രി മുൻ‌കൂർ ജാമ്യമായി പറഞ്ഞത്.

എല്ലാ അഴിമതികൾക്കും നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയ്ക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ല. എല്ലാത്തിനും കമ്മിഷൻ പറ്റുന്ന ഇതുപോലൊരു പാർട്ടിയും സർക്കാരും കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഈ ജനവിരുദ്ധ സർക്കാരിനെതിരെയായി അന്തിമപോരാട്ടത്തിന് UDF തയ്യാറെടുക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.