ഗവർണറുടെ ​ക്രിസ്മസ് വിരുന്നിൽ സ്പീക്കറും പ​ങ്കെടുക്കില്ല

തിരുവനന്തപുരം: ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ സ്പീക്കർ പ​ങ്കെടുക്കില്ല. ഔദ്യോഗിക പരിപാടികൾ ഉള്ളതിനാൽ ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നുവെന്നാണ് സ്പീക്കർ അറിയിച്ചിരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേരത്തെ തന്നെ ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ പ​ങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

സർക്കാറുമായി ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന സാഹചര്യത്തില വിരുന്നിനുള്ള ക്ഷണം സ്വീകരി​ക്കേണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. നിയമസഭ സമ്മേളനം പൂർത്തിയായതിന് ശേഷം ഡൽഹിക്ക് പോയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വിരുന്നിൽ പ​ങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.

നേരത്തെ ഗവർണറെ കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റികളുടെ ചാൻസിലർ പദവിയിൽ നിന്നും മാറ്റുന്ന ബില്ലിന് നിയമസഭ അംഗീകാരം നൽകിയിരുന്നു.

Tags:    
News Summary - The Speaker will not attend the Governor's Christmas dinner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.