തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിെൻറ സത്യപ്രതിജ്ഞ ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ സ്റ്റേജും പന്തലും നിർമിച്ചതിന് ചെലവായത് 87.63 ലക്ഷം രൂപ. തുക അനുവദിച്ച് ഉത്തരവായി. കോവിഡ് സാഹചര്യത്തിൽ മേയ് 20 നായിരുന്നു സത്യപ്രതിജ്ഞ.
അഞ്ഞൂറുപേരിൽ താഴെയായിരുന്നു പങ്കാളിത്തം. വേദിയൊരുക്കിയതിനാണ് പൊതുമരാമത്ത് വകുപ്പിന് ഇത്രയും തുക ചെലവായതെന്ന് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽനിന്ന് വ്യക്തമാകുന്നു. അതേസമയം ഒന്നാം പിണറായി സർക്കാറിെൻറ സത്യപ്രതിജ്ഞചടങ്ങിന് സെൻട്രൽ സ്റ്റേഡിയത്തിൽതന്നെ വേദിയൊരുക്കിയതിന് ചെലവായത് 30.86 ലക്ഷം രൂപ മാത്രമായിരുന്നു. അന്ന് ആയിരങ്ങളാണ് പെങ്കടുത്തത്.
എയർ കണ്ടീഷൻ, വലിയ എൽ.ഇ.ഡി വാൾ, ആഡംബര കസേരകൾ, വിലയേറിയ പുഷ്പങ്ങൾ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെയുള്ള പന്തലും സ്റ്റേജുമാണ് ചടങ്ങിനായി ഒരുക്കിയത്. സത്യപ്രതിജ്ഞക്കുശേഷം കുറച്ചുനാൾ ഇൗ പന്തൽ വാക്സിനേഷൻ കേന്ദ്രമായും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.