മോഷ്​ടിച്ച പോത്തിനെ വാഹനത്തില്‍ കെട്ടിവലിച്ചു

ഈ​രാ​റ്റു​പേ​ട്ട: നാ​യെ കെ​ട്ടി​വ​ലി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ, മോ​ഷ്​​ടി​ച്ച പോ​ത്തി​നെ വാ​ഹ​ന​ത്തി​ല്‍ കെ​ട്ടി​വ​ലി​ച്ച് മോ​ഷ്​​ടാ​ക്ക​ളു​ടെ ക്രൂ​ര​ത. തീ​ക്കോ​യി ഒ​റ്റ​യി​ട്ടി​യി​ലാ​ണ് സം​ഭ​വം.അ​വ​ശ​നി​ല​യി​ലാ​യ പോ​ത്തി​നെ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ല്‍ നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ശാ​പ്പി​ന് കൊ​ണ്ടു​വ​ന്ന പോ​ത്തി​നെ​യാ​ണ് മോ​ഷ്​​ടി​ക്കാ​ന്‍ ശ്ര​മം ന​ട​ന്ന​ത്.

വെ​ള്ളാ​തോ​ട്ട​ത്തി​ല്‍ ജോ​ജി​യു​ടേ​താ​യി​രു​ന്നു പോ​ത്ത്.റോ​ഡ​രി​കി​ല്‍ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ച മൂ​ന്നോ​ടെ​യാ​ണ് ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം ന​ട​ന്ന​ത്. വാ​ഹ​ന​ത്തി​ൽ ക​യ​റാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പോ​ത്തി​നെ വാ​ഹ​ന​ത്തി​െൻറ പി​ന്നി​ൽ ക​യ​ർ കെ​ട്ടി വ​ലി​ക്കു​ക​യാ​യി​രു​ന്നു.

അ​ര കി​ലോ​മീ​റ്റ​റോ​ളം വാ​ഹ​ന​ത്തി​ല്‍ കെ​ട്ടി​വ​ലി​ച്ച ശേ​ഷം പോ​ത്തി​നെ റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ച് സം​ഘം ക​ട​ന്നു. പൊ​ലീ​സ് അ​േ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു. 

Tags:    
News Summary - The stolen buffalo was tied to a vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.