വിദ്യാർഥി മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു

ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കായംകുളം പെരിങ്ങാല സൽമാൻ മൻസിൽ ഷാജിയുടെ മകൻ സൽമാനാണ്​ (19) മരിച്ചത്. ഓച്ചിറ ദാറുൽ ഉലൂം വിദ്യാർഥിയായിരുന്നു. ഞായറാഴ്ച വൈകീട്ട്​ മൂന്നിനായിരുന്നു അപകടം.

ഈരാറ്റുപേട്ട നടക്കലിലെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു സൽമാൻ. ഇതിനുശേഷം കടുവാമുഴിയിലെ ബന്ധുവീട്ടിലെത്തി സുഹൃത്തുക്കൾക്കൊപ്പം ഈരാറ്റുപേട്ട-പാലാ റോഡിൽ അരുവിത്തുറ കോളജിന് സമീപത്തെ മീനച്ചിലാറ്റിലെ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

ഈരാറ്റുപേട്ട അഗ്​നിരക്ഷാ സേനയും നന്മക്കൂട്ടവും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മാതാവ്: സാഹിദ. സഹോദരങ്ങൾ: ഫാത്തിമ, ആമിന

Tags:    
News Summary - The student drowned in Meenachil River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.