കുളിക്കാനിറങ്ങിയ വിദ്യാർഥി കടലിൽ മുങ്ങിമരിച്ചു

കോഴിക്കോട്: ഫുട്ബാൾ കളി കഴിഞ്ഞ് കുളിക്കാൻ കടലിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പയ്യാനക്കൽ ചാമുണ്ടിവളപ്പ് മൂസ സ്റ്റോറിന് സമീപത്തെ വീട്ടിൽ സുലൈമാന്റെയും ഹബീബയുടെയും മകൻ മുഹമ്മദ് സൈദാണ് (15) മരിച്ചത്. ബുധനാഴ്ച വൈകീട്ട് കപ്പക്കൽ ബീച്ചിനടുത്ത് കളികഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം കടലിലിറങ്ങിയതായിരുന്നു.

തിരയിൽ കുട്ടികൾ മുങ്ങുന്നത് കണ്ട് സമീപത്തുള്ളവർ രക്ഷിച്ചെങ്കിലും സൈദ് ഒഴുക്കിൽപെട്ടത് ശ്രദ്ധയിൽപെട്ടിരുന്നില്ല. രാത്രിയും കാണാത്തതിനാലാണ് തിരച്ചിൽ ആരംഭിച്ചത്. സി.സി.ടി.വികളടക്കം പൊലീസ് പരിശോധിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ 7.30ഓടെ കല്ലായി അഴിമുഖത്തിന് സമീപം കടുക്ക പറിക്കാനിറങ്ങിയവർ ആനമാട് കരിങ്കൽകെട്ടിൽ തടഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പയ്യാനക്കൽ ഗവ. ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: സാബിത്, സലാഹുദ്ദീൻ.

Tags:    
News Summary - The student drowned in the sea while taking bath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.