മുകേഷിനെ വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു, സുഹൃത്തിന് വേണ്ടിയാണ് വിളിച്ചതെന്ന് ബന്ധുക്കൾ

ഒറ്റപ്പാലം: മുകേഷ് എം.എൽ.എയെ ഫോണിൽ വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താംക്ലാസുകാരനാണ് മുകേഷിനെ ഫോണിൽ വിളിച്ചത്. സുഹൃത്തിന്‍റെ ഓൺലൈൻ പഠനത്തിന് സഹായം തേടിയാണ് എം.എൽ.എയെ കുട്ടി വിളിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

മുകേഷ് എം.എൽ.എയെ ഫോണിൽ വിളിച്ച ഒറ്റപ്പാലത്തെ വിദ്യാർഥിയെ കണ്ടെത്താൻ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് വിദ്യാർഥിയോട് എം.എൽ.എ കയർക്കുന്ന ഓ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. 'ഹ​ലോ സ​ർ, ഞാ​ൻ പാ​ല​ക്കാ​ട്ടു​നി​ന്നാ​ണെ'​ന്ന് പ​റ​ഞ്ഞാ​ണ് വി​ദ്യാ​ർ​ഥി വി​ളി​ച്ച​ത്. 'ആ​റു പ്രാ​വ​ശ്യ​മൊ​ക്കെ വി​ളി​ക്കു​ക​യെ​ന്നു​പ​റ​ഞ്ഞാ​ൽ, മീ​റ്റി​ങ്ങി​ൽ ഇ​രി​ക്കു​ക​യ​ല്ലേ എ​ന്ന്​ പ്ര​തി​ക​രി​ച്ചാ​ണ് മു​കേ​ഷ് തു​ട​ങ്ങി​യ​ത്. പാ​ല​ക്കാ​ട് എം.​എ​ൽ.​എ എ​ന്ന​യാ​ൾ ജീ​വ​നോ​ടെ​യി​ല്ലേ, എ​ന്ത് അ​ത്യാ​വ​ശ്യ​കാ​ര്യ​മാ​യാ​ലും അ​വി​ടെ പ​റ​ഞ്ഞാ​ൽ മ​തി​യ​ല്ലോ. എ​ന്തി​നാ​ണ് ത​ന്നെ വി​ളി​ച്ച​ത്​ -മു​കേ​ഷ് ചോ​ദി​ക്കു​ന്നു.

സാ​റിന്‍റെ ന​മ്പ​ർ കൂ​ട്ടു​കാ​ര​ൻ ത​ന്ന​താ​ണെ​ന്നു​ പ​റ​ഞ്ഞ​പ്പോ​ൾ അ​വന്‍റെ ചെ​വി​ക്കു​റ്റി നോ​ക്കി​യ​ടി​ക്ക​ണം. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ല​മാ​ണ് വീ​ടെ​ന്ന് കു​ട്ടി പ​റ​ഞ്ഞ​പ്പോ​ൾ അ​വി​ട​ത്തെ എം.​എ​ൽ.​എ​യെ ക​ണ്ടു​പി​ടി​ക്ക്, മേ​ലാ​ൽ ത​ന്നെ വി​ളി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞാ​ണ് മു​കേ​ഷ് ഫോ​ൺ ക​ട്ട് ചെ​യ്ത​ത്.

അതേസമയം, ഓ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ത​നി​ക്കെ​തി​രെ​യു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് ഫോ​ൺ​വി​ളി​ക്കു ​പി​ന്നി​ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി മു​കേ​ഷ് രം​ഗ​ത്തെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ത​ന്നെ പ്ര​കോ​പി​പ്പി​ക്കാ​ൻ ആ​സൂ​ത്രി​ത​മാ​യ ഇ​ത്ത​രം വി​ളി​ക​ൾ വ​രു​ന്നു​ണ്ട്. എ​ന്നെ വി​ളി​ച്ച​യാ​ൾ നി​ഷ്ക​ള​ങ്ക​നാ​ണെ​ങ്കി​ൽ എ​ന്തി​ന് റെ​ക്കോ‌​ഡ് ചെ​യ്തു. സം​ഭ​വം ആ​സൂ​ത്രി​ത​മാ​ണെ​ന്നാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ചൂ​ര​ൽ ​വെ​ച്ച് അ​ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് ര​ക്ഷാ​ക​ർ​ത്താ​വിന്‍റെ സ്നേ​ഹ​ത്തോ​ടെ​യാ​ണെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

Tags:    
News Summary - The student who called Mukesh was identified and relatives said he called for a friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.