സുബൈറിനെ വധിക്കാൻ ഉപയോഗിച്ച വാളുകൾ കണ്ടെത്തി

പാലക്കാട് എലപ്പുള്ളിയിലെ സുബൈറിനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച വാളുകൾ കണ്ടെത്തി. മണ്ണുക്കാട് കോരയാറിൽനിന്നാണ് നാല് വാളുകൾ കണ്ടെത്തിയത്. പ്രതികളെ മണ്ണുക്കാട് എത്തിച്ച് തെളിവെടുപ്പ് നടക്കുകയാണ്. വാളുകൾ ഫോറൻസിക് വിദഗ്ധർ പരിശോധിക്കുന്നുണ്ട്. 

എസ്.ഡി.പി.ഐ പ്രവർത്തകനായ സുബൈറിനെ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ് കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. പിതാവിനൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു ആക്രമണം.

ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമായാണ് എസ്.ഡി.പി.ഐ പ്രവർത്തകനായ സുബൈറിനെ കൊലപ്പെടുത്തിയതെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തത് സഞ്ജിത്തിന്റെ സുഹൃത്തായ രമേശാണ്. അറസ്റ്റിലായ രമേശ്, അറുമുഖൻ, ശരവണൻ എന്നിവർ ആർ.എസ്.എസ് പ്രവർത്തകരാണെന്നും എ.ഡി.ജി.പി പറഞ്ഞു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സുബൈർ ആയിരിക്കുമെന്ന് രമേശിനോട് സഞ്ജിത്ത് പറഞ്ഞിരുന്നുവെന്ന് എ.ഡി.ജി.പി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ രമേശ് ആസൂത്രണം ചെയ്ത് കൊലപാതകം നടത്തുകയായിരുന്നുവെന്ന് എ.ഡി.ജി.പി പറഞ്ഞു. നേരത്തെയും പ്രതികൾ സുബൈറിനെ കൊലനടത്താനുള്ള ശ്രമം നടത്തിയിട്ടുണ്ട്. സംഭവത്തിന് പിറകിൽ ഗൂഢാലോചന ഉണ്ടോയെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

Tags:    
News Summary - The swords used to kill Subair were found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.