അറസ്റ്റിലായ അഗസ്റ്റിൻ ജോസ്

പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ അധ്യാപകൻ സമാന രീതിയിലുള്ള കുറ്റത്തിന് വീണ്ടും അറസ്റ്റിൽ

പുൽപ്പള്ളി: പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ അധ്യാപകൻ വീണ്ടും സമാന രീതിയിലുള്ള കുറ്റത്തിന് അറസ്റ്റിലായി. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിന് വയനാട് പുൽപ്പള്ളി ആനപ്പാറ താഴേത്തടത്തു റീജോ എന്ന അഗസ്റ്റിൻ ജോസിനെയാണ് (32) പുൽപള്ളി പോലീസ് അറസ്റ്റ്‌ ചെയ്തത്.

ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ സെന്റർ അധ്യാപകനായ റീജോ ക്ലാസിൽ വെച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സമാന സ്വഭാവമുള്ള കുറ്റങ്ങൾ ചെയ്തതിന് ജാമ്യത്തിലിറങ്ങി വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നയാളാണ് റീജോ. 

Tags:    
News Summary - The teacher, who was out on bail in the POCSO case, was arrested again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.