തിരൂർ: വേറിട്ട വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായി കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള അവാർഡുകൾ നേടിയ പുറത്തൂർ ഗവ. യു.പി സ്കൂളിലെ അധ്യാപകർ സഹപ്രവർത്തകക്ക് നൽകിയ യാത്രയയപ്പ് വ്യത്യസ്തമായി. പുറത്തൂർ ഗവ. യു.പി സ്കൂളിലെ 20 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കായികാധ്യാപിക ഉഷക്കാണ് സഹപ്രവർത്തകർ സ്നേഹയാത്രയൊരുക്കി മലേഷ്യൻ മണ്ണിൽ ഒത്തുകൂടിയത്.
ലോകത്തെ ഏറ്റവും ഉയരംകൂടിയ ഇരട്ട കെട്ടിടമാPurathur Govt. UP Schoolയ പെട്രോണാസ് ടിൻ ടവറിനെ സാക്ഷിയാക്കി സഹപ്രവർത്തകക്ക് അവർ മംഗളങ്ങൾ നേർന്നു. സ്നേഹ യാത്രയുടെ ഭാഗമായി അഞ്ച് ദിവസം മലേഷ്യയിലെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാഴ്ചകൾ കണ്ട് സംഘം ഞായറാഴ്ച നാട്ടിലേക്ക് തിരിക്കും.
ലോകത്തെ ഏറ്റവും വലിയ പക്ഷി നിരീക്ഷണ കേന്ദ്രത്തിലും അക്വേറിയത്തിലും വെച്ച് സ്കൂളിനെക്കുറിച്ച് നെയ്തെടുത്ത സ്വപ്നങ്ങൾക്ക് അവർ നിറം നൽകും. തെരഞ്ഞെടുക്കപ്പെട്ട മുത്തശ്ശീ മുത്തശ്ശന്മാരുടെ വിമാന യാത്രക്ക് ശേഷമാണ് അധ്യാപകരുടെ യാത്ര. സ്കൂൾ വെൽഫെയർ കമ്മിറ്റി ചെയർമാൻ സി.പി. കുഞ്ഞിമൂസ, അക്കാദമിക് കൗൺസിൽ ചെയർമാൻ കുഞ്ഞികൃഷ്ണൻ, സ്കൂൾ പ്രധാനാധ്യാപകൻ ഉണ്ണികൃഷ്ണൻ എന്നിവരാണ് 42 അംഗങ്ങളുള്ള യാത്രാ സംഘത്തിന് നേതൃത്വം നൽകുന്നത്. പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ഒ. ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് സുഹറ ആസിഫ്, വാർഡ് മെംബർ പി. ജിനീഷ് എന്നിവർ ചേർന്നാണ് യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.