കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കാലാവധി ജൂലൈ 31ന് അവസാനിക്കും. സി. മുഹമ്മദ് ഫൈസി ചെയർമാനായ 15 അംഗ കമ്മിറ്റി 2018 ആഗസ്റ്റിലാണ് നിലവിൽ വന്നത്. മൂന്നു വർഷമാണ് കാലാവധി. ചെറിയ മാറ്റങ്ങളോടെ ഇതേ കമ്മിറ്റി തന്നെ തുടരാനാണ് സാധ്യത.
പി.വി. അബ്ദുൽ വഹാബ് എം.പി, മുൻ എം.എൽ.എ കാരാട്ട് റസാഖ്, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, എൽ. സുലൈഖ, പി. അബ്ദുറഹ്മാൻ, മുസ്ല്യാർ സജീർ, ഡോ. ബഹാഉദ്ദീൻ നദ്വി, കടക്കൽ അബ്ദുൽ അസീസ് മൗലവി, എം.എസ്. അനസ്, മുഹമ്മദ് കാസിം കോയ, മുസമ്മിൽ ഹാജി, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, പി.കെ. അഹമ്മദ്, റഷീദലി ശിഹാബ് തങ്ങൾ എന്നിവരാണ് കമ്മിറ്റിയിലുണ്ടായിരുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കാലാവധി അവസാനിച്ച ജനപ്രതിനിധികളായ പി. അബ്ദുറഹ്മാൻ, സുലൈഖ, മുസ്ലിയാർ സജീർ എന്നിവർക്ക് പകരം ജനുവരിയിൽ കൊണ്ടോട്ടി നഗരസഭ കൗൺസിലർ മുഹമ്മദ് ഷിഹാബുദ്ദീൻ, വളാഞ്ചേരി കൗൺസിലർ എസ്. സാജിത, നീലേശ്വരം കൗൺസിലർ ഷംസുദ്ദീൻ അരിഞ്ചിര എന്നിവരെ ഉൾപ്പെടുത്തി. പി.കെ. അഹമ്മദിനെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തിരുന്നു. മലപ്പുറം കലക്ടർ കെ. ഗോപാലകൃഷ്ണനാണ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.