നരഭോജി കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചു

തൃശൂർ: വയനാട്ടിൽനിന്നും പിടികൂടിയ നരഭോജി കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. വനം വകുപ്പിൻ്റെ പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് രാവിലെ പുത്തൂരിൽ എത്തിച്ചത്. 8.20നാണ് കടുവയെ വാഹനത്തിൽനിന്നും ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. പരിക്കേറ്റ കടുവക്ക് വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ. കീർത്തി അറിയിച്ചു.


Full View

വയനാട് വാകേരി കൂ​ട​ല്ലൂ​രി​ൽ ക​ർ​ഷ​ക​നെ കൊ​ന്നു​തി​ന്ന ക​ടു​വ തി​ങ്ക​ളാ​ഴ്ചയാണ് വ​നം​വ​കു​പ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം തുടങ്ങി പത്താംനാളിലാണ് കൂട്ടിലായത്. ക​ടു​വ കൂ​ട്ടി​ൽ കു​ടു​ങ്ങി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ആ​ദ്യം ക​ണ്ട​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ കൂ​ട് അ​ട​ക്കം ട്രാ​ക്ട​റി​ൽ ക​യ​റ്റി. കു​പ്പാ​ടി​യി​ലെ വ​ന്യ​മൃ​ഗ പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റാ​നാ​യി​രു​ന്നു തീ​രു​മാ​നം.

ഇ​തി​നി​ട​യി​ൽ സം​ഘ​ടി​ച്ചെ​ത്തി​യ നാ​ട്ടു​കാ​ർ വ​ഴി​ത​ട​ഞ്ഞു. പി​ടി​കൂ​ടി​യ ക​ടു​വ​യെ വെ​ടി​വെ​ച്ചു കൊ​ല്ല​ണ​മെ​ന്ന ആ​വ​​ശ്യം ഉ​ന്ന​യി​ച്ച് ജ​നം പ്ര​തി​ഷേ​ധി​ച്ചു. സ്ത്രീ​ക​ള​ട​ക്ക​മു​ള്ള ജ​ന​ക്കൂ​ട്ടം വ​ഴി ഉ​പ​രോ​ധി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ​ക്കും ക​ടു​വ​യെ വെ​ടി​വെ​ച്ച് കൊ​ല്ല​ണ​മെ​ന്ന അ​ഭി​പ്രാ​യം ത​ന്നെ​യാ​യി​രു​ന്നു. കൊ​ല്ലാ​നാ​വി​ല്ലെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​തോ​ടെ സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷ​മാ​യി. എം.​എ​ൽ.​എ ഉ​ൾ​പ്പെ​ടെ അ​നു​ന​യ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ആ​റ​ര​യോ​ടെ സ​ബ് ക​ല​ക്ട​ർ മി​സ​ൽ സാ​ഗ​ർ ഭ​ര​ത് സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം​ക​ണ്ടി​ല്ല.

രാ​ത്രി എ​ട്ട​ര​യോ​ടെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം വ​ക​വെ​ക്കാ​തെ ക​ടു​വ​യെ വ​നം​വ​കു​പ്പ് കു​പ്പാ​ടി പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പ്ര​ജീ​ഷി​ന്റെ സ​ഹോ​ദ​ര​ന് ജോ​ലി, കു​ടും​ബ​ത്തി​ന് കൂ​ടു​ത​ൽ ന​ഷ്ട​പ​രി​ഹാ​രം, വ​നാ​തി​ർ​ത്തി​യി​ൽ ക​ടു​വ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് സ​ബ് ക​ല​ക്ട​ർ ഉ​റ​പ്പു​കൊ​ടു​ത്തി​രു​ന്നു. ചൊവ്വാഴ്ച രാവിലെയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിക്കുന്നത്. 

Tags:    
News Summary - The tiger captured from Wayanad was brought to Puttur Zoological Park for expert treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.