പഞ്ചായത്ത് ജീവനക്കാരുടെ സ്ഥലംമാറ്റവും ഓൺലൈനാക്കി

തിരുവനന്തപുരം: പഞ്ചായത്ത്​ ജീവനക്കാരുടെ സ്ഥലംമാറ്റവും ഓൺലൈനാക്കി ഉത്തരവിറങ്ങി. സർക്കാർ ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് 2017ൽ സർക്കാർ വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

നഗരസഭ ജീവനക്കാരുടെ സ്ഥലംമാറ്റം ഓൺലൈനാക്കിയിട്ടും പഞ്ചായത്തിൽ നടപ്പാക്കിയിരുന്നില്ല. കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷൻ (കെ.പി.ഇ.എഫ്​) കേസ്​ നൽകിയ ശേഷമാണ് നടപടികൾക്ക് വേഗം കൈവരിച്ചത്​.

സ്ഥലംമാറ്റം ഓൺലൈനാക്കി പഞ്ചായത്ത് ഡയറക്ടർ സർക്കുലർ ഇറക്കി. ഇതോടെ, സ്ഥലംമാറ്റത്തിലെ ബാഹ്യഇടപെടൽ പരിമിതപ്പെടുത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.

Tags:    
News Summary - The Transfer of panchayat employees has also been made online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.