30 ലക്ഷം രൂപയുടെ നികുതി നഷ്ടം; സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്ട്രേഷൻ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും

കൊച്ചി: നടൻ സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്ട്രേഷൻ കേസിൽ വിചാരണ ഇന്നാരംഭിക്കും. വ്യാജ വിലാസം ഉപയോഗിച്ച് പുതിച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. ജനപ്രതിനിധികൾക്കുള്ള എറണാകുളത്തെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക.

കേസ് റദ്ദാക്കില്ലെന്ന് എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള സുരേഷ് ഗോപിയുടെ ഹരജി കോടതി തള്ളിയ സാഹചര്യത്തിലാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. വ്യാജ വിലാസം ഉപയോഗിച്ച് പുതുച്ചേരിയില്‍ രണ്ട് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്.

2010, 2016 വര്‍ഷങ്ങളില്‍ സുരേഷ് ഗോപി രണ്ട് ആഡംബര കാറുകള്‍ വ്യാജ വിലാസമുണ്ടാക്കി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തുവെന്നതായിരുന്നു കേസ്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം. പുതുച്ചേരി ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റില്‍ വാടകക്ക് താമസിക്കുന്നുവെന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് വാഹനങ്ങൾ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.