പെരിയ ഇരട്ടക്കൊല കേസ് എട്ടാം പ്രതിയുടെ വാഹനം പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായി

കാസർകോട്: പെരിയ ഇരട്ടക്കൊല കേസ് എട്ടാം പ്രതിയുടെ പ്രതിയുടെ വാഹനം കാണാതായി. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് ആണ് കാണാതായത്. പനയാൽ വെളുത്തോളിയിലെ എ. സുബീഷിന്റെ (29) കെ.എൽ. 60 എൽ 5730 ബൈക്കാണ് കാണാതായത്. ഇരട്ടക്കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഫൊറൻസിക് പരിശോധനയുയുമായി സി.ബി.ഐ. മുന്നോട്ടുപോകുന്നതിനിടയിലാണ് സുബീഷിന്റെ ബൈക്ക് കാണാതായത്.

കേസിലെ എട്ടാംപ്രതിയായ സുബീഷിന്റെ ബൈക്കാണ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായിരിക്കുന്നത്. ബൈക്ക് കാണാതായതായി പൊലീസ്‌ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകിരിച്ചിട്ടില്ല. എന്നാൽ ബൈക്ക് കണ്ടെത്തുന്നതിനായി പൊലീസ്‌ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.

കൊലനടന്ന ദിവസം കേസിലെ സുബീഷ് ഉപയോഗിച്ചത് ഈ ബൈക്കാണ്. 2019 മേയ് 17നാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വാഹനം കസ്റ്റഡിയിലെടുത്തത്. കാസർകോട് സി.ജെ.എം കോടതിയിൽ ഹാജരാക്കിയതിന് ശേഷം വാഹനം ബേക്കൽ പൊലീസിന്റെ കസ്റ്റഡിയിൽ വിടുകയായിരുന്നു. സുബീഷ് കൊലയ്ക്ക് ശേഷം വിദേശത്തേക്ക് കടന്നിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.