തിരുവനന്തപുരം: അനുമതി ലഭിക്കാത്തതിനു പുറമെ രാഷ്ട്രീയ ഇടപെടലുകളും അജ്ഞാത പരാതികളിലെ അന്വേഷണമില്ലായ്മയും കാരണം വിജിലൻസ് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ വൻ കുറവ്. അഞ്ച് വർഷത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം വിജിലൻസിന് മേൽ നിയന്ത്രണം ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്.
ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കെതിരെ ലഭിക്കുന്ന പരാതി സർക്കാറിന് കൈമാറുന്നുണ്ടെങ്കിലും അന്വേഷണാനുമതി കിട്ടാത്തതാണ് കേസ് കുറയാൻ കാരണമായി വിജിലൻസ് ചൂണ്ടിക്കാട്ടുന്നത്. ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമെതിരെ സർക്കാർ അനുമതിയോടെ മാത്രമേ കേസെടുക്കാൻ കഴിയൂ. മുെമ്പാക്കെ അജ്ഞാത പരാതി ലഭിച്ചാൽ തന്നെ വിജിലൻസ് അേന്വഷണം നടത്തുമായിരുന്നു. എന്നാൽ അജ്ഞാത പരാതികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് ആസ്ഥാനത്തു നിന്നുള്ള നിർദേശം കേസ് കുറയാൻ കാരണമായി.
വിജിലൻസ് മിന്നൽ പരിശോധനയുടെ കാര്യത്തിലും കുറവുണ്ട്. സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിൽ മാസത്തിൽ രണ്ടിടത്തെങ്കിലും മിന്നൽ പരിശോധന നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും മൂന്നുവർഷത്തെ കണക്ക് പരിശോധിച്ചാൽ കുറവ് വ്യക്തം. യു.ഡി.എഫ് സർക്കാറിെൻറ അവസാനകാലമായ 2015-'16 ൽ വിജിലൻസ് കേസുകളിൽ വർധനയുണ്ടായി. ജേക്കബ് തോമസ് ഡയറക്ടറായി എത്തിയ ആ കാലത്ത് വിജിലൻസിന് ഉൗർജമുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2015ൽ 297 കേസാണ് രജിസ്റ്റർ ചെയ്തത്. '16ൽ അത് 337 ആയി. എൽ.ഡി.എഫ് സർക്കാറിെൻറ ആദ്യകാലത്ത് ജേക്കബ് തോമസിനും വിജിലൻസിനും പൂർണസ്വാതന്ത്ര്യം അനുവദിച്ചതോടെയാണ് വർധനയുണ്ടായത്. പിന്നീട് ബന്ധുനിയമന വിവാദത്തെ തുടർന്ന് ജേക്കബ് തോമസിെൻറ സ്ഥാനം നഷ്ടമായതോടെ കേസുകൾ കുത്തനെ ഇടിഞ്ഞു. ഡി.ജി.പി ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടറുടെ അധിക ചുമതലകൂടി വഹിച്ച 2017ൽ 151 ആയും '18 ൽ 91ഉം ആയി കേസ് കുറഞ്ഞു. കഴിഞ്ഞവർഷം അത് 76ലേക്ക് കൂപ്പുകുത്തി.
ഇൗ വർഷം കോവിഡ് ഉൾപ്പെടെ കാരണങ്ങളാൽ വളരെക്കുറച്ച് കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തത്. കേസുകളിൽ അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ വിജിലൻസ് ഭാഗത്തു ഗുരുതര വീഴ്ചയുണ്ടെന്നാണ് അവരുടെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ 331 കേസിൽ അന്വേഷണം തുടരുെന്നന്നാണ് വിജിലൻസ് ഒൗദ്യോഗികമായി നൽകിയ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.