തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ഏറ്റെടുത്തതില്‍ 1622 ഏക്കർ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തില്ലെന്ന് റവന്യൂ വകുപ്പിെൻറ കണക്ക്. 8214 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുണ്ട്. രണ്ടു ലക്ഷത്തിലേറെ ഭൂരഹിതര്‍ കേരളത്തില്‍ ജീവിക്കുമ്പോഴാണ് ഈ അനാസ്ഥ. ചൊവ്വാഴ്ച തിരുവനന്തപുരത്ത് റവന്യൂ മന്ത്രി വിളിച്ച ജില്ല കലക്ടര്‍മാരുടെ യോഗത്തിനായി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇൗ വിവരങ്ങൾ.
അന്യാധീനപ്പെട്ടതും കാലങ്ങളായി പലരും കൈയടക്കി വെച്ചിരിക്കുന്നതുമായ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുമെന്ന് കേരളത്തില്‍ അധികാരത്തിലേറ്റ എല്ലാ സര്‍ക്കാറുകളും പ്രഖ്യാപിക്കാറുണ്ടെങ്കിലും ഏക്കർ കണക്കിന് ഭൂമി ഇനിയും ഏറ്റെടുക്കാനുണ്ട്. ഏറ്റെടുത്തതുപോലും ഭൂരഹിതര്‍ക്ക് നല്കുന്നതില് സര്‍ക്കാറിന് മെല്ലെപ്പോക്കാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 14 ജില്ലകളിലായി ഏറ്റെടുത്ത 656.77 ഹെക്ടര്‍ ഭൂമിഭൂരഹിതര്‍ക്ക് വിതരണം ചെയ്യാതെ കിടക്കുന്നതായാണ് കണക്ക്.
അതായത് 1622 ഏക്കര്‍ ഭൂമി. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ മാത്രം 797 ഏക്കര്‍. ഏറ്റെടുക്കാനുള്ളത് ഇതിെൻറ അഞ്ചു മടങ്ങിലധികം വരും. 3325 ഹെക്ടര്‍. അതായത് 8214 ഏക്കര്‍ ഭൂമി. ആകെ നോക്കിയാൽ 10,000 ഏക്കറിലധികം ഭൂമിയാണ് ഏറ്റെടുത്തതും ഏറ്റെടുക്കാനുമായി ഉള്ളതെന്ന് റവന്യൂ വകുപ്പിെൻറതന്നെ കണക്ക് വ്യക്തമാക്കുന്നു. രണ്ടു ലക്ഷത്തിലേറെ പേർ ഇന്നും ഭൂമിക്കുവേണ്ടി ഓഫിസുകള്‍ കയറിയിറങ്ങുമ്പോഴാണ് ഇൗ ദുരവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.