തിരൂർ: തിരൂർ പാൻബസാർ പള്ളിയിൽവെച്ച് കൈക്കുഞ്ഞിന്റെ സ്വർണാഭരണം മോഷ്ടിച്ച് വിഴുങ്ങിയ സ്ത്രീ അറസ്റ്റിൽ. നിറമരുതൂർ സ്വദേശിനി മലയിൽ ദിൽഷാദ് ബീഗമാണ് (48) അറസ്റ്റിലായത്. ഏറെ പരിശ്രമത്തിനൊടുവിൽ പൊലീസ് ആഭരണം പുറത്തെടുത്തു.
ഞായറാഴ്ച വൈകീട്ടാണ് പാൻബസാറിലെ പള്ളിയിൽ നമസ്കരിക്കാൻ കയറിയ കുടുംബത്തോടൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ അരഞ്ഞാണം മോഷ്ടിക്കപ്പെട്ടത്. കുഞ്ഞിനെ ഒരിടത്തിരുത്തി മാതാവ് പ്രാർഥനക്ക് പോയ സമയത്താണ് ദിൽഷാദ് ബീഗം കുഞ്ഞിന്റെ ആഭരണം കവർന്ന് വിഴുങ്ങിയത്. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ഡോക്ടറുടെ അടുത്തെത്തിച്ചു. എക്സ്റേ എടുത്തു പരിശോധിച്ചപ്പോൾ ശരീരത്തിൽ സ്വർണത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
തുടർന്ന് തിരൂർ ജില്ല ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജിലും പ്രതിയെ എത്തിച്ച് ആഭരണം പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതിനിടെ ബുധനാഴ്ച പ്രതിയുടെ മലത്തിൽനിന്ന് അരഞ്ഞാണം ലഭിക്കുകയായിരുന്നു. റിമാൻഡിലായ പ്രതിയെ കസ്റ്റഡിക്കു ശേഷം കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.