മാന്നാർ: ആലപ്പുഴ മാന്നാറിൽ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി. പുലർച്ചെ രണ്ടു മണിയോടെയാണ് മാന്നാർ കുഴീക്കാട്ട് വിളയിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെ 20 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. സ്വർണക്കടത്ത് സംഘമാകാം സംഭവത്തിന് പിന്നില്ലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
നാലു ദിവസം മുമ്പാണ് ബിന്ദു ദുബൈയിൽ നിന്ന് നാട്ടിലെത്തിയത്. നാട്ടിലെത്തിയത് മുതൽ യുവതി നിരീക്ഷണത്തിൽ ആയിരുന്നു. കൊടുവള്ളിയിൽ നിന്നുള്ള ആൾ പല തവണ വീട്ടിലെത്തി സ്വർണം എവിടെയെന്ന് ചോദിച്ചിരുന്നതായും സ്വർണം തന്‍റെ കൈവശമില്ലെന്ന് ബിന്ദു അറിയിച്ചതായും ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്‍റെ മൊബൈൽ ഫോണും പൊലീസിന് കൈമാറിയിട്ടുണ്ട്. അക്രമി സംഘത്തിന്‍റെ കൈയ്യേറ്റത്തിൽ ബിന്ദുവിന്‍റെ അമ്മ അടക്കമുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.