മലപ്പുറം: ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളെ ഗതാഗത കമീഷണർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മലപ്പുറം ആർ.ടി.ഒ ഓഫിസിലെ എം.വി.ഐ സി. ബിജു (50) നെതിരെയാണ് വകുപ്പ്തല നടപടി.
ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുത്ത യുവതിയുടെ പരാതിയിൽ മലപ്പുറം വനിത പൊലീസാണ് കഴിഞ്ഞ ദിവസം കേസെടുത്തത്. മലപ്പുറം ആർ.ടി.ഒ പരിധിയിൽ നടന്ന ഡ്രൈവിങ് ടെസ്റ്റിനിടെ കാറിൽവെച്ച് ഉദ്യോഗസ്ഥൻ ലൈംഗിക ഉദ്ദേശ്യത്തോടെ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. ഉദ്യോഗസ്ഥനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354 (എ) വകുപ്പുകൾ പ്രകാരമാണ് കേസ്. യുവതിയും കുടുംബവും ഗതാഗത മന്ത്രിക്കും മലപ്പുറം ആർ.ടി.ഒക്കും പരാതി നൽകിയിരുന്നു. ഇ
തുമായി ബന്ധപ്പെട്ട ആഭ്യന്തര റിപ്പോർട്ട് മലപ്പുറം ആർ.ടി.ഒ ഗതാഗത കമീഷണർക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെൻഷൻ. ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ ജോലിക്ക് വന്നിട്ടില്ലെന്നും സംഭവത്തെ കുറിച്ച് വകുപ്പ്തല അന്വേഷണം നടക്കുന്നുണ്ടെന്നും മലപ്പുറം ആർ.ടി.ഒ സി.വി.എം. ശരീഫ് 'മാധ്യമ'ത്തോട് പ്രതികരിച്ചു. അതേസമയം കേസെടുത്തെങ്കിലും പ്രതിയായ ഉദ്യോഗസ്ഥൻ ഒളിവിലായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.