അങ്കമാലി: യുവദമ്പതികളെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്പിച്ചശേഷം യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. അങ്കമാലി കറുകുറ്റി മുന്നൂര്‍പ്പിള്ളി മരക്കാടന്‍ വീട്ടില്‍ ദാസെൻറ മകന് നിഷിലാണ് (30) മരിച്ചത്. അങ്കമാലി പാലിശ്ശേരി വാഴക്കാല വീട്ടില്‍ ഡെയ്മി (34), ഭാര്യ ഫിഫ (28) എന്നിവര്‍ക്കാണ് കുത്തേറ്റത്. കഴുത്തിലും വയറ്റിലും സാരമായി മുറിവേറ്റ ഇവർ കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവർ അപകടനില തരണം ചെയ്തതായി േഡാക്ടർമാർ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം. ഡെയ്മിയുടെ വീട്ടിെലത്തിയ നിഷില്‍ ഇരുവരെയും പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് മാറി മാറി കുത്തുകയായിരുന്നു. ചോര വാര്‍ന്ന് വേദനകൊണ്ട് പുളഞ്ഞ ദമ്പതികള്‍ ഒച്ചവെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. അതോടെയാണ് മുറ്റത്തിറങ്ങി കൈവശം സൂക്ഷിച്ചിരുന്ന പെട്രോള്‍ തലയിലൂടെ ഒഴിച്ച് തീകൊളുത്തിയത്. തീ ആളിപ്പടര്‍ന്നതോടെ ഡെയ്മിയുടെ കാറില്‍ കയറി കാര്‍ കത്തിക്കാനും ശ്രമം നടത്തിയെങ്കിലും വിഫലമായി.
ദേഹമാസകലം തീപടര്‍ന്ന നിഷിലിനെ നാട്ടുകാര്‍ വെള്ളമൊഴിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആശുപത്രിയിെലത്തിച്ച നിഷില്‍ സന്ധ്യയോടെ മരിച്ചു. അവിവാഹിതനാണ്.
രണ്ടുവര്‍ഷം മുമ്പ് ഡെയ്മിയുടെ വീട്ടില്‍ ടൈല്‍ വിരിക്കുന്ന ജോലി നിഷില്‍ ചെയ്തിരുന്നു. ഇതിനുശേഷം ഇയാൾ ഇടക്കിടെ വീട്ടിലെത്തി ശല്യപ്പെടുത്തിയിരുന്നത്രെ. ഇതുസംബന്ധിച്ച് ഡെയ്മി പരാതി നൽകിയതിനെത്തുടർന്ന് അങ്കമാലി പൊലീസ് നിഷിലിനെ താക്കീതും ചെയ്തിരുന്നു.
എന്നാല്‍, അതിനുശേഷം ടൈല്‍ ജോലിയുടെ ബാക്കി നല്‍കാനുള്ള പണത്തെചൊല്ലി നിഷിലും ഡെയ്മിയുടെ കുടുംബവും തമ്മില്‍ പലതവണ വഴക്കുണ്ടായി. വീട്ടിെലത്തി ബഹളംവെക്കുന്നതും മാനസികവിഭ്രാന്തി പ്രകടിപ്പിക്കുന്നതും പതിവായി. അതിനിടെയാണ് ചൊവ്വാഴ്ചത്തെ സംഭവം. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. മരിച്ച നിഷിലിെൻറ മാതാവ്: രമണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.