മഞ്ചേശ്വരം: നിര്‍ത്തിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് ബന്തിയോട് സ്വദേശി മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്ക്. ബന്തിയോട് ഡി.എം ആശുപത്രിക്ക് സമീപം പരേതനായ അബൂക്കര്‍-സീനത്ത് ദമ്പതികളുടെ മകന് ഫാസില്‍ (26) ആണ് മരിച്ചത്.
ഫാസിലിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് ഉള്ളാളം സ്വദേശി സുള്‍ഫാന്‍ മാലിക്കിനെ(29) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച്ച പുലര്‍ച്ച ഒന്നര മണിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് സമീപത്തെ ദേശീയ പാതയിലാണ് അപകടം. ശനിയാഴ്ച രാത്രി നാല് സുഹൃത്തുകളുമായി സെക്കൻറ് ഹാൻറ് കാര്‍ വാങ്ങാനായി കൊയിലാണ്ടിയിലേക്ക് പുറപ്പെട്ടതായിരുന്നു. കാര്‍ വാങ്ങി തിരിച്ചുവരുമ്പോഴാണ് കാർ അപകടത്തിൽപെട്ടത്. വാങ്ങിയ കാർ ഫാസിൽ ആയിരുന്നു ഓടിച്ചിരുന്നത്. മറ്റൊരു കാറിലായിരുന്നു മൂന്ന് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നത്.
സഹോദരങ്ങള്‍: അല്‍ഫാസ്, തന്സീല്, താഹിറ, അനീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.