Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർ വാങ്ങി വരുമ്പോൾ...

കാർ വാങ്ങി വരുമ്പോൾ ടാങ്കർ ലോറിക്ക്​ പിന്നിലിടിച്ച്​ യുവാവ് മരിച്ചു

text_fields
bookmark_border
കാർ വാങ്ങി വരുമ്പോൾ ടാങ്കർ ലോറിക്ക്​ പിന്നിലിടിച്ച്​ യുവാവ് മരിച്ചു
cancel

മഞ്ചേശ്വരം: നിര്‍ത്തിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് ബന്തിയോട് സ്വദേശി മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്ക്. ബന്തിയോട് ഡി.എം ആശുപത്രിക്ക് സമീപം പരേതനായ അബൂക്കര്‍-സീനത്ത് ദമ്പതികളുടെ മകന്‍ ഫാസില്‍ (26) ആണ് മരിച്ചത്.

ഫാസിലിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് ഉള്ളാളം സ്വദേശി സുള്‍ഫാന്‍ മാലിക്കിനെ(29) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച്ച പുലര്‍ച്ച ഒന്നര മണിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് സമീപത്തെ ദേശീയ പാതയിലാണ് അപകടം. ശനിയാഴ്ച രാത്രി നാല് സുഹൃത്തുകളുമായി സെക്കൻറ്​ ഹാൻറ്​ കാര്‍ വാങ്ങാനായി കൊയിലാണ്ടിയിലേക്ക് പുറപ്പെട്ടതായിരുന്നു. കാര്‍ വാങ്ങി തിരിച്ചുവരുമ്പോഴാണ്​ കാർ അപകടത്തിൽ​പെട്ടത്​. വാങ്ങിയ കാർ ഫാസിൽ ആയിരുന്നു ഓടിച്ചിരുന്നത്. മറ്റൊരു കാറിലായിരുന്നു മൂന്ന് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നത്.

സഹോദരങ്ങള്‍: അല്‍ഫാസ്, തന്‍സീല്‍, താഹിറ, അനീസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathcar accident
Next Story