കൊല്ലങ്കോട്: യുവതിയെ പീഡിപ്പിച്ച് രണ്ടുപവൻ കവർന്നു. പ്രതിയായ യുവാവ് തിരുവനന്തപുരത്ത് വലയിലായതായി സൂചന. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം യുവതിയുമായുള്ള ബന്ധം ഭർത്താവിനെ അറിയിക്കുമെന്നു ഭീക്ഷണിപ്പെടുത്തി കൊല്ലങ്കോട്ടെ ലോഡ്ജിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് രണ്ടുപവൻ സ്വർണ മാലയുമായി കടന്ന പ്രതിക്കെതിരെ കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, യുവതിയുടെ കഴുത്തിലെ മാല രണ്ടു സ്ത്രീകൾ സ്കൂട്ടറിൽ വന്ന് പറിച്ചു കൊണ്ടുപോയെന്ന് മീനാക്ഷിപുരം പൊലീസിൽ വ്യാജ പരാതി നൽകി. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് മനസ്സിലായി. തുടർന്ന് യുവതി ഭർത്താവിനോട് വിവരങ്ങൾ പറയുകയും ഭർത്താവുമായി കൊല്ലങ്കോട് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. ഇൻസ്പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തിൽ ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.