പെരുമ്പാവൂർ: മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് കുടുംബാംഗങ്ങളെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു. കുടുംബാംഗങ്ങളെ അഗ്നിരക്ഷ സേനയെത്തി രക്ഷപ്പെടുത്തി. വാഴക്കുളം പഞ്ചായത്ത് ആറാം വാർഡിൽ മുടിക്കൽ കന്നപ്പിള്ളി വീട്ടിൽ ആരിഫാണ് (28) മാതാവ്, സഹോദരി, സഹോദരിയുടെ പിഞ്ചുകുഞ്ഞ് എന്നിവരെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചത്.
ഞായറാഴ്ച പുലർച്ച 5.15നായിരുന്നു സംഭവം. മറ്റൊരു മുറിയിലായിരുന്ന ഇയാൾ മാതാവും സഹോദരിയും ഉറങ്ങിയ സമീപത്തെ മുറിയിൽ കയറിയാണ് ഉപദ്രവിച്ചത്. കുട്ടിയെ കിടത്തിയിരുന്ന തൊട്ടിലിന്റെ മരപ്പിടിയെടുത്താണ് മാതാവിനെ മർദിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തുകയായിരുന്നു.
പൊലീസിന്റെ സാന്നിധ്യത്തിൽ അഗ്നിക്ഷ രക്ഷസേന ഡോർ ബ്രേക്കർ ഉപയോഗിച്ച് രണ്ട് വാതിലുകൾ പൊളിച്ച് യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു. തലക്ക് പരിക്കേറ്റ മാതാവിനെ ആശുപത്രിയിലേക്ക് മാറ്റി. മാനസികവെല്ലുവിളി നേരിടുന്ന ആരിഫിന് ചികിത്സയുള്ളതായി അഗ്നിരക്ഷ സേന അറിയിച്ചു. ഇയാളെ വെങ്ങോലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അസി. സ്റ്റേഷൻ ഓഫിസർ പി.എൻ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ബി.സി. ജോഷി, എ.എം. ജോൺ, ബി.എസ്. സാൻ, ബിബിൻ മാത്യു, ജെ. ഉജേഷ്, വിനോദ്കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.