അരൂര്‍: ആനയിടഞ്ഞ് ആളുകള്‍ ജീവനുംകൊണ്ട് ഓടുന്നതിനിടെ കുമര്‍ത്തുപടി ക്ഷേത്രാങ്കണത്തില്‍ രണ്ടുവിഭാഗം യുവാക്കള്‍ ഏറ്റുമുട്ടി. മൂന്ന് ദിവസം മുമ്പുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു സംഭവം. സംഘട്ടനത്തിനിടെ സഹൃത്തിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച അരൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് കണ്ടോത്ത് സിബിയുടെ മകന് ആല്ബിന് (22) കുത്തേറ്റു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണംചെയ്തു. അക്രമിസംഘത്തെകുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ ഏറ്റുമുട്ടുന്ന വിഡിയോ ചിലര്‍ എടുത്തിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതില്‍ സംഘട്ടനത്തിലേര്‍പ്പെട്ടവരെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും അരൂര്‍ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.