റിലീസിന് സിനിമയുണ്ടെങ്കിലേ തിയറ്റർ തുറക്കാനാകൂ- ഉടമകൾ

കൊച്ചി: സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുന്നത് വൈകുമെന്ന് സൂചന. നിർമാതാക്കളും വിതരണക്കാരുമായി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ തിയറ്ററുകളിലേക്ക് സിനിമ എത്തുന്നതിനെ കുറിച്ച് വ്യക്തതയില്ലെന്ന് തിയറ്റർ ഉടമകൾ പറഞ്ഞു.

റിലീസിന് സിനിമ ലഭിച്ചാലേ തിയറ്റര്‍ തുറക്കാനാകൂവെന്ന് ഉടമകള്‍ പറഞ്ഞു. സിനിമകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നത്. സര്‍ക്കാരിനോട് ഉന്നയിച്ച ആവശ്യങ്ങളില്‍ അനുകൂല സമീപനം പ്രതീക്ഷിക്കുന്നതായും തിയറ്റര്‍ ഉടമകള്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിർമാതാക്കളും വിതരണക്കാരും തമ്മിലുള്ള തർക്കം പരിഹരിക്കാനും മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യാനുമായി ബുധനാഴ്ച ഫിലിം ചേംബറിൽ സിനിമ സംഘടനകളുടെ സംയുക്ത യോഗം ചേരും.

ഒരാഴ്ചയെങ്കിലും മുന്നൊരുക്കം നടത്തിയാൽ മാത്രമേ തിയറ്ററുകൾ പ്രദർശന സജ്ജമാകൂ. ഈ മാസം പതിമൂന്നിന് റിലീസ് ചെയ്യുന്ന വിജയ് ചിത്രം 'മാസ്റ്റർ' ആദ്യമായി തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ തുടർച്ചയായി സിനിമകൾ ലഭിച്ചെങ്കിൽ മാത്രമേ തിയറ്റർ വ്യവസായം നടത്തിക്കൊണ്ടുപോകാൻ കഴിയൂ എന്നാണ് ഉടമകളുടെ നിലപാട്. 

Tags:    
News Summary - Theater can only be opened if there is a movie for release- Owners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.