തിയറ്റർ ജീവനക്കാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മരണത്തിന് മുമ്പ് സഹപ്രവർത്തകർക്ക് ആശംസാ സന്ദേശം

‍പെരുമ്പാവൂർ: നഗരത്തിലെ തിയറ്റർ ജീവനക്കാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ ഇ.വി.എം തിയറ്റർ ജീവനക്കാരൻ തമിഴ്നാട് തിരുണ്ണാമല സ്വദേശി മണികണ്ഠനെ (29)യാണ് ശനിയാഴ്ച രാവിലെ എട്ട് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

എട്ട് വർഷത്തോളമായി ഇയാൾ തിയറ്ററിൽ ജോലി ചെയ്തു വരികയായിരുന്നു. ശബരിമലക്ക് പോകാൻ മാലയിട്ടിരുന്നു. മരണകാരണം വ്യക്തമല്ല. ജനറേറ്റർ റൂമിനു സമീപത്തെ മുറിയിൽ സൂക്ഷിച്ച ഇന്ധനം ദേഹത്ത് ഒഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ നിഗമനം.

മുമ്പ് തിയറ്റർ കാന്‍റീനിലെ ജീവനക്കാരനായിരുന്ന ഇയാൾ നാല് വർഷമായി തിയറ്ററിനകത്തായിരുന്നു ജോലി. ശനിയാഴ്ച രാവിലെ  സഹപ്രവർത്തകർക്ക് പുതുവത്സരാശംസകൾ അറിയിച്ചിരുന്നു. മരണത്തിൽ അസ്വാഭാവികതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുന്നുണ്ട്.

താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 

Tags:    
News Summary - theatre employee's body found as burned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.