കൽപറ്റ: കടയുടെ ഷട്ടർ ഉയർത്തി പുറത്തുകടന്ന് ഒന്നുമറിയാത്തതുപോലെയാണ് അയാൾ നടന്നുനീങ്ങിയത്. കൈയിൽ കവർ പിടിച്ച് റോഡ് മുറിച്ചുകടന്ന് നടന്നുനീങ്ങുന്ന അയാൾ മോഷ്ടാവാണ്. ടൗണിലെ ചുങ്കം ജങ്ഷനിലുള്ള കൊലുസ് എന്ന ജ്വല്ലറിയില്‍നിന്ന് രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി ആഭരണങ്ങളാണ് മോഷ്ടാവ് കവർന്നത്.
പൂട്ടു പൊളിച്ച് ഇയാൾ അകത്തുകടക്കുകയായിരുന്നു. ആഭരണങ്ങളെടുത്ത് കൂളായി നടന്നുപോകുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ റോഡിന് എതിർവശത്തെ കടയിൽ സ്ഥാപിച്ച സി.ടി.ടിവി ദൃശ്യങ്ങളിൽ പതിയുകയായിരുന്നു. എന്നാൽ, ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ല.
ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ഞായറാഴ്ച കട അവധിയായതിനാല്‍ വൈകിട്ട് പൂട്ട് പൊളിഞ്ഞ് കിടക്കുന്നത് കണ്ട സമീപത്തെ കടക്കാരനാണ് മോഷണം നടന്നതായുള്ള വിവരം അറിയുന്നത്. കൽപറ്റ സ്വദേശി ഷൈജല്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. കൽപറ്റ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.