കാട്ടാക്കട: കള്ള് ഷാപ്പ് കുത്തിതുറന്ന് കള്ളും പണവും ഭക്ഷണസാധനങ്ങളും മോഷ്ടിച്ചു. രാസപദാര്‍ത്ഥം ഒഴിച്ച് പരിശോധനയ്ക്കായി സൂക്ഷിച്ചിരുന്ന 9 കുപ്പി കള്ള് ഉള്‍പ്പെടെ 38 കുപ്പി കള്ളാണ് കള്ളന്‍മ്മാര്‍ അകത്താക്കിയത്.
കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂടിനടുത്തുള്ള കള്ള് ഷാപ്പിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഞായറാഴ്ച രാത്രി മഴയായതിനാലും കച്ചവടം ഇല്ലാത്തതിനാലും ഏഴ് മണിയോടെ തന്നെ ഷാപ്പ് പൂട്ടി തൊഴിലാളികള്‍ പോയിരുന്നു. കള്ളിനുപുറമേ, ഇറച്ചി, കപ്പ, അച്ചാർ, മുട്ട, 1,100 രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്. എ.ഐ.ടി.യു.സി യൂനിയൻ തൊഴിലാളികൾ നേരിട്ട് നടത്തുന്ന കള്ള് ഷാപ്പാണിത്.
ഒമ്പത് കുപ്പി കള്ള് രാസപദാര്‍ത്ഥം ഒഴിച്ച് കഴിഞ്ഞ വർഷത്തെ പരിശോധനയ്ക്ക് ശേഷം മാറ്റി വെച്ചിരുന്നതാണെന്ന് ഷാപ്പ് ലൈസന്‍സി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് വീര്യമേറിയതും അപകടകരവുമാണ്. ഇത്തരത്തിലുള്ള കള്ള് കുടിച്ചാൽ ജീവനുതന്നെ ഭീഷണിയാണെന്നും ഷാപ്പ് തൊഴിലാളികൾ പറഞ്ഞു.
കാട്ടാക്കട പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.