ആലുവ: നഗരത്തില്‍ വന്‍ മോഷണ ശ്രമം. മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനത്തിലും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലുമാണ് ഞായറാഴ്ച രാത്രി മോഷണ ശ്രമം നടന്നത്. മേല്‍ക്കൂരയും ചുമരും കുത്തിതുരന്നാണ് മോഷണ ശ്രമം നടത്തിയിട്ടുള്ളത്.
ലക്ഷകണക്കിന് രൂപയുടെ ആഭരണങ്ങള്‍ കവന്ന സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ നടന്ന വന്‍ മോഷണശ്രമം നഗരവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. മാര്‍ക്കറ്റിലെ പാലക്കല്‍ ബ്രദേഴ്സ് എന്ന മൊത്തകച്ചവട സ്ഥാപനത്തിലും കാരക്കാട്ട് ഫിനാന്‍സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലുമാണ് മോഷണ ശ്രമം നടന്നത്.
പാലക്കല്‍ ബ്രദേഴ്സിൻറെ മേല്കൂരയാണ് തകര്‍ത്തത്. ധനകാര്യ സ്ഥാപനത്തിലാണ് ഭിത്തി കുത്തിതുരന്നത്. ധനകാര്യ സ്ഥാപനത്തിലെ സ്ട്രോങ് റൂം തകര്‍ത്ത് പണയ വസ്തുക്കള്‍ കവരാനായിരുന്നു പദ്ധതിയെന്നാണ് കരുതുന്നത്. എന്നാല്‍, മോഷ്ടാക്കള്‍ക്ക് സ്ട്രോങ് റൂം പൊളിക്കാന്‍ കഴിഞ്ഞില്ല. ഇരു സ്ഥാപനങ്ങളില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.