മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ബ​സി​ൽ​നി​ന്ന് ചാ​ടി​യ ത​മി​ഴ്‌ യു​വ​തി​ക​ൾ പി​ടി​യി​ൽ

ച​വ​റ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലെ മോ​ഷ​ണ ശ്ര​മ​ത്തി​നി​നി​ടെ ബ​സി​ൽ​നി​ന്ന് ചാ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ത​മി​ഴ് യു​വ​തി​ക​ളെ പി​ടി​കൂ​ടി. ജ്യോ​തി, അ​ഞ്‌​ജ​ലി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ഇ​ട​പെ​ട​ൽ​മൂ​ലം ര​ണ്ടു​പേ​രെ​യും പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു.

കൊ​ല്ലം ഭാ​ഗ​ത്തു​നി​ന്ന്​ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് വെ​റ്റ​മു​ക്ക് ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി​ക​ൾ ഡോ​ർ തു​റ​ന്ന് ചാ​ടി​യ​ത്. സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ നി​സ്സാ​ര പ​രി​ക്ക് പ​റ്റി​യ ഇ​വ​രെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി ച​വ​റ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ൽ യു​വ​തി​ക​ളു​ടെ പ​ക്ക​ൽ നി​ന്ന്​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Tags:    
News Summary - theft attempt, two tamil native arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.