തിരുവല്ല: തിരുവല്ലയിലെയും പരിസര പ്രദേശങ്ങളിലെയും ആൾത്താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിയിരുന്ന രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാർ പിടിയിലായി. കുറ്റപ്പുഴ ആമല്ലൂർ പുതുച്ചിറ വീട്ടിൽ സുനിൽ കുമാർ (42), തോട്ടഭാഗം താഴത്തേ ഇടശ്ശേരിൽ വീട്ടിൽ രാജേഷ് (47) എന്നിവരാണ് തിരുവല്ല പൊലീസിെൻറ പിടിയിലായത്. പകൽ ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് ആൾത്താമസമില്ലാത്ത വീടുകൾ കണ്ടുവെച്ച ശേഷം രാത്രിയിലെത്തി മോഷണം നടത്തുന്നതായിരുന്നു ഇവരുടെ രീതി.
തോട്ടഭാഗം-ഞാലിക്കണ്ടം റോഡരികിൽ നിർമാണം നടക്കുന്ന വീട്ടിൽനിന്ന് ഇരുമ്പ് കമ്പികളും മറ്റും മോഷ്ടിച്ച് ഓട്ടോയിലാക്കി കടത്തുന്നതിനിടെ ഞായറാഴ്ച രാത്രി 12 ഓടെ പ്രതികൾ തൊണ്ടി സഹിതം പൊലീസിെൻറ പിടിയിലാവുകയായിരുന്നു. ഇത്തരത്തിൽ നിരവധി മോഷണങ്ങൾ പ്രതികൾ ചേർന്ന് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.
ഡിവൈ.എസ്.പി രാജപ്പെൻറ നിർദേശപ്രകാരം സി.ഐ പി.എസ്. വിനോദ്, എസ്.ഐമാരായ എ. അനീസ്, ഗോപാലകൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപ്, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.