പാലാ: പാലായിലും പരിസരത്തും വിലകൂടിയ കാറുകളില്‍ കറങ്ങി മോഷണം നടത്തിവന്ന യുവാവ് പിടിയിൽ. പാലാ വെള്ളിയേപ്പള്ളി നായിക്കല്ലേല് വീട്ടില്‍ സന്ദീപ് സാബുവാണ് (32) പിടിയിലായത്. കഴിഞ്ഞദിവസം പാലാ ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസില്‍നിന്ന് ബാറ്ററികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
22ന് ളാക്കാട്ടൂരില്‍ വയോധികയുടെ മാല പൊട്ടിച്ചതും പാലാ ചെത്തിമറ്റത്തെ വര്‍ക്ഷോപ്പില്‍നിന്ന് വെല്‍ഡിങ് സെറ്റ്, മെഷീന് ഗ്രൈന്‍ഡര്‍, വീല്‍ ഡ്രമ്മുകള്‍ തുടങ്ങിയവ മോഷ്ടിച്ചതും പ്രതി സമ്മതിച്ചു.
ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദേശപ്രകാരം പാലാ ഡിവൈ.എസ്.പി പ്രഫുല്ല ചന്ദ്രെൻറ മേല്‍നോട്ടത്തില്‍ പാലാ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ സുനില്‍ തോമസ്, എസ്.ഐമാരായ പി.കെ. ബാബു, കെ.എസ്. രാധാകൃഷ്ണന്, തോമസ് സേവ്യര്‍, ഷാജി കുര്യാക്കോസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അരുണ്‍ ചന്ത്, ഷെറിന് സ്റ്റീഫന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.