കുഴൽമന്ദം (പാലക്കാട്): ജാതി മാറി വിവാഹം കഴിച്ചതിന് യുവാവിെന വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയാക്കി. തേങ്കുറുശ്ശി ഇലമന്ദം കൊല്ലത്തറയിൽ അറുമുഖെൻറ മകൻ അനീഷ് (അപ്പു- 27) കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളുമായി പൊലീസ് നാല് സ്ഥലത്ത് തെളിവെടുപ്പ് നടത്തി. അനീഷിെൻറ ഭാര്യപിതാവും രണ്ടാം പ്രതിയുമായ പ്രഭുകുമാർ (43), ഭാര്യയുടെ അമ്മാവനും ഒന്നാംപ്രതിയുമായ സുരേഷ് (45) എന്നിവരുമായി രാവിലെ മുതൽ നടത്തിയ തെളിവെടുപ്പിൽ കൊലക്കുപയോഗിച്ച ആയുധങ്ങൾ, രക്തം പുരണ്ട വസ്ത്രങ്ങൾ, ചെരുപ്പ് എന്നിവ കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
രാവിലെ പത്തരയോടെ മാനാംകുളമ്പ് എ.ജെ.ബി സ്കൂളിന് സമീപത്തെ, കൊല നടന്ന സ്ഥലത്ത് പ്രതികളെയെത്തിച്ചു. തുടർന്ന് ഒരു കിലോമീറ്റർ അകലെ സുരേഷിെൻറ വീട്ടിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോയി. കൊലക്കുപയോഗിച്ച നീളത്തിലുള്ള കത്തി, കൊല നടത്തുേമ്പാൾ സുരേഷ് ധരിച്ച വസ്ത്രങ്ങൾ, ചെരുപ്പ് എന്നിവ ഇവിടെനിന്ന് കണ്ടെടുത്തു.
രണ്ടാംപ്രതി പ്രഭുകുമാറിെൻറ വീട്ടിലാണ് തുടർന്ന് തെളിവെടുപ്പ് നടന്നത്. ആക്രമണത്തിനുപയോഗിച്ച മൂന്നര അടിയോളം നീളമുള്ള ഇരുമ്പ് പൈപ്പ് കണ്ടെടുത്തു. ബൈക്ക് പ്രഭുകുമാറിെൻറ അച്ഛൻ താമസിക്കുന്ന വീടിന് സമീപത്തും നിന്നാണ് കണ്ടെത്തിയത്. പിന്നീട് കൊടുവായൂർ ഭാഗത്തേക്ക് കൊണ്ടുപോയി പാതയോരത്തുള്ള കനാലിൽ നിന്ന് അനീഷിനെ കുത്താനുപയോഗിച്ച കമ്പി കണ്ടെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് അനീഷും ഹരിതയും വിവാഹിതരായതിെൻറ 90ാംനാളിൽ അരുംകൊല നടന്നത്. വൈകീട്ട് പ്രതികളെ ആലത്തൂർ മജിസ്േട്രറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.