തിരുവനന്തപുരം: രാജ്യത്ത് കോൺഗ്രസ് അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണ പിള്ള. തിരുവനന്തപുരം പാർലമെൻറ് യു.ഡി.എഫ് സ്ഥാനാർഥി ഡോ. ശശി തരൂരിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ശാസ്തമംഗലം കൊച്ചാർ റോഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങൾ നേടി തന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശക്തമായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി യു.ഡി.എഫ് മുന്നോട്ട് പോകണം. തിരുവനന്തപുരത്തിന് വേണ്ടി ശശി തരൂർ ചെയ്ത വികസന പ്രവർത്തനങ്ങൾ പറഞ്ഞ് വോട്ട് തേടണം. ജനവിധി എത്തും മുമ്പേ ബി.ജെ.പി അധികാരത്തിലെത്തുമെന്നത് ബി.ജെ.പിയുടെ വെറും പ്രചരണം മാത്രമാണ്. ജനങ്ങള്‍ തീരുമാനിക്കുന്നതിനു മുമ്പേ ചിലര്‍ പ്രധാനമന്ത്രിയാകും മന്ത്രിയാകുമെന്നൊക്കെ പ്രചരണം നടത്തുന്നുണ്ട്.
ഇത് ജനങ്ങളോടുള്ള അവഹേളനമാണ്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിക്ക് വേണ്ടിയാണ്. ഒരിക്കല്‍ കൂടി ബി.ജെ.പി ഭരണം ഉണ്ടാകാന്‍ ജനങ്ങള്‍ അനുവദിക്കില്ല. കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ മാറ്റി മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഇന്ത്യാ മുന്നണിയുടെ സര്‍ക്കാര്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി അധ്യക്ഷത വഹിച്ചു. എൻ. ശക്തൻ, എം. വിൻസന്റ് എം. എൽ.എ, കെ.എസ് ശബരീനാഥൻ, വി.എസ്. ശിവകുമാർ, മര്യാപുരം ശ്രീകുമാർ, ജി.എസ് ബാബു, ടി. ശരത്ചന്ദ്രപ്രസാദ് , ജി. സുബോധൻ, കെ. മോഹൻ കുമാർ, വി.ടി ബലറാം, സി.പി. ജോൺ, എ.ടി. ജോർജ്ജ്, ദീപ്തി മേരി വർഗീസ്, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.